"ഞങ്ങളുടെ സ്വകാര്യത മാനിക്കണം"; സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനം സ്ഥിരീകരിച്ച് മൗനി റോയ്

വേർപിരിയാൻ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു എന്ന് ഇരുവരും പ്രസ്താവനയിലൂടെ വ്യക്തമാക്കി
മൗനി റോയ്, സൂരജ് നമ്പ്യാർ
മൗനി റോയ്, സൂരജ് നമ്പ്യാർ
Published on
Updated on

മലയാളി സംരംഭകനായ സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനം സ്ഥിരീകരിച്ച് നടി മൗനി റോയ്. പരസ്പര ബഹുമാനത്തോടും ധാരണയോടും കൂടി വേറിട്ട വഴികളിലൂടെ മുന്നോട്ട് പോകാൻ തങ്ങൾ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു എന്ന് നടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

"ചില മാധ്യമങ്ങൾ ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതിൽ ഞങ്ങൾ അതൃപ്തി രേഖപ്പെടുത്തുന്നു.

ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചുവെന്ന് വ്യക്തമാക്കട്ടെ. കാര്യങ്ങൾ സ്വകാര്യമായും രമ്യമായും പരിഹരിക്കാൻ ആവശ്യമായ സമയം എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ബന്ധത്തിന്റെ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കാത്ത വ്യാജ കഥകളും നുണകളും പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ സെൻസേഷണലൈസ് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വ്യക്തിപരമായ മുൻഗണനകളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ആലോചിച്ച ശേഷം, പരസ്പര ബഹുമാനത്തോടും ധാരണയോടും കൂടി വേറിട്ട വഴികളിലൂടെ മുന്നോട്ട് പോകാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു," നടി കുറിപ്പിൽ വ്യക്തമാക്കി.

മൗനി റോയ്, സൂരജ് നമ്പ്യാർ
റിലീസ് ദിവസം സൂര്യ ചിത്രത്തിൻ്റെ ആദ്യ ഷോകൾ മുടങ്ങി; കണ്ണുനിറച്ച് സംവിധായകൻ ആര്‍.ജെ. ബാലാജി, വീഡിയോ

"ഈ ഘട്ടത്തിൽ, കാര്യങ്ങൾ സ്വകാര്യമായും വിവേകത്തോടും കൂടി കൈകാര്യം ചെയ്യുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. വരും കാലങ്ങളിലും സൗഹൃദം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കും.

ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കുുന്നതിനും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതിനും ആത്മാർത്ഥമായി നന്ദി പറയുന്നു," എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ഇരുവരും സംയുക്തമായതാണ് ഈ പ്രസ്താവന ഇറക്കിയത്.

എല്ലാവരും തങ്ങളുടെ സ്വകാര്യതയെയും അന്തസിനെയും മാനിക്കണമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം മൗനി റോയ് കുറിച്ചു. "എനിക്കും സൂരജിനുമെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് നിങ്ങൾ എല്ലാവരും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു," എന്നാണ് പ്രസ്താവനയ്‌ക്കൊപ്പം മൗനി കുറിച്ചത്.

2022 ജനുവരിയി 27നാണ് മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയും ഇൻവെസ്റ്റർ ബാങ്കറുമാണ് സൂരജ്. ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മലയാളി - ബംഗാളി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.

ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹം ഉയർന്നത്. വിവാഹ ഫോട്ടോകളടക്കം ഇരുവരും അക്കൗണ്ടുകളിൽ നിന്ന് നീക്കിയിരുന്നു. വാർത്തകൾ പ്രചരിച്ചതോടെ സൂരജ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് വിവാഹമോചനം സ്ഥിരീകരിച്ച് സംയുക്ത പ്രസ്താവന പുറത്തുവിട്ടത്.

News Malayalam 24x7
newsmalayalam.com