നിർമാണം രാജ് ബി. ഷെട്ടി, മലയാളത്തില്‍ എത്തിച്ചത് ദുല്‍ഖർ; അല്‍പ്പം ഹൊററും ഒരുപാട് ചിരിയുമായി 'സു ഫ്രം സോ'

ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന് ലഭിക്കുന്നത്
സു ഫ്രം സോ മലയാളം പതിപ്പ് കേരളത്തില്‍ റിലീസായി
സു ഫ്രം സോ മലയാളം പതിപ്പ് കേരളത്തില്‍ റിലീസായിSource: Facebook
Published on

കേരളാ ബോക്സ് ഓഫീസിലും ചിരിയുടെ തരംഗമായി ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം 'സു ഫ്രം സോ'. ചിത്രത്തിന്റെ മലയാളം പതിപ്പ് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. തമാശയ്‌ക്കൊപ്പം ഹോറർ- സൂപ്പർ നാച്ചുറല്‍ ഘടകങ്ങളുമുള്ള കഥ പറച്ചിലിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് സിനിമ.

കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച 'സു ഫ്രം സോ'യുടെ മലയാളം പതിപ്പ് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. കന്നഡയിൽ വമ്പൻ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ.പി. തുമിനാട്, 'സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. 'സു ഫ്രം സോ'യിലും തുമിനാട് ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

സു ഫ്രം സോ മലയാളം പതിപ്പ് കേരളത്തില്‍ റിലീസായി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഒടിടിയിൽ കണ്ട അഞ്ച് സിനിമകളുടെ പട്ടികയിൽ 'റോന്ത്'

ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ആറു ദിവസത്തിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രത്തിന്റെ ഒരു ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കർണാടകയിൽ വെളുപ്പിനെ മുതൽ ആണ് ചിത്രത്തിന്റെ ഷോകൾ നടക്കുന്നത്. ചിരിയ്‌ക്കൊപ്പം സൂപ്പർ നാച്ചുറൽ ഘടകങ്ങളും അതിമനോഹരമായാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നതെന്നും, ഡബ്ബ് ആണെങ്കിലും ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രം ആസ്വദിക്കാൻ സാധിക്കുമെന്നും ചിത്രത്തിന്റെ മലയാളം പതിപ്പ് കണ്ട പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.

സു ഫ്രം സോ മലയാളം പതിപ്പ് കേരളത്തില്‍ റിലീസായി
'ഇത് ചെയ്തില്ലെങ്കിൽ എനിക്കിന്നു ഉറങ്ങാൻ കഴിയില്ല' വയോധികനെ സഹായിച്ച നടി അനുശ്രീയുടെ മനുഷ്യത്വത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

സംവിധായകൻ ജെ.പി തന്നെ നായകനായ ചിത്രത്തിൽ ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും നിർണായക വേഷങ്ങളില്‍ എത്തുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നും ആദ്യാവസാനം ചിരിപ്പിക്കുന്നതിനൊപ്പം വളരെ പ്രസക്തമായ ഒരു വിഷയവും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും പ്രേക്ഷകർ വ്യക്തമാകുന്നു. ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

എഡിറ്റിങ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ - ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com