72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

2024ലെ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം കന്നഡ നടന്‍ അനന്ത് നാഗിന് രാഷ്ട്രപതി സമ്മാനിച്ചു
72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
Published on
Updated on

ഗുജറാത്ത്: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏകതാ നഗറിൽ (കേവാഡിയ) നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ട് കാലം സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കന്നഡ നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരവും രാഷ്ട്രപതി സമ്മാനിച്ചു. ഗവർണർ ആചാര്യ ദേവ്‌രഥ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി ആറ് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തിനുള്ളത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാര്‍ത്തിക് ആര്യനും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനമാണ് നാലാം ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയെ അർഹനാക്കിയത്. 'ചന്തു ചാംപ്യനി'ലൂടെയാണ് കാർത്തിക് ആര്യൻ പുരസ്കാരം സ്വന്തമാക്കിയത്.

'ഭ്രമയുഗ'ത്തിന്റെ ഛായാഗ്രഹണത്തിന് ഷഹ്നാദ് ജലാൽ പുരസ്കാരത്തിന് അർഹനായി. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മി ഏറ്റുവാങ്ങി. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനത്തിലൂടെയാണ് പുരസ്കാരനേട്ടം. മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’യുടെ അണിയറപ്രവർത്തകരും, നോൺ ഫീച്ചർ സെക്ഷനിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച 'ഭദ്രകാളി നാടക'ത്തിന്റെ സംവിധായകൻ ആനന്ദ ജ്യോതിയും, മികച്ച ആനിമേഷൻ ചിത്രത്തിനുള്ള (നോൺ ഫീച്ചർ) അവാർഡ് നേടിയ 'ടച്ച്ഡ് ആസ് വാട്ടർ' ഒരുക്കിയ ജോഷി ബെനഡിക്ടും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
ഇതാണ് ഞങ്ങളുടെ മഹാനടൻ! 'മമ്മൂട്ടി'യുഗം

'ആർട്ടിക്കിൾ 370' ആണ് മികച്ച ഫീച്ചർ സിനിമ. 'അമരൻ' ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ. 'സ്വാതന്ത്ര്യ വീർ സവർക്കർ' സംവിധാനം ചെയ്ത രൺദീപ് ഹൂഡയാണ് മികച്ച നവാഗത സംവിധായകൻ. 'ഭംഗാർ', 'രാം നാമി' എന്നിവയാണ് യഥാക്രമം മികച്ച നോൺ-ഫീച്ചർ സിനിമയും മികച്ച ഡോക്യുമെന്ററിയും. വിനോദമൂല്യവുമുള്ള മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'കൽക്കി 2898 എ.ഡി'യുടെ അണിയറപ്രവർത്തകരും പുരസ്കാരം ഏറ്റുവാങ്ങി.

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
'ആണ്‍'മൂത്രം വീണ മെത്ത ഒരു 'ഫെമിനിച്ചി'യെ സൃഷ്ടിക്കുന്നു

2026 ജൂലൈ 18നാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിജയികളെ പ്രഖ്യാപിച്ചത്. മലയാളി സംവിധായകൻ ജയരാജ് അധ്യക്ഷനായ ജൂറിയാണ് ഫീച്ചർ വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്തത്. നോൺ-ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷത വഹിച്ചത് അസീം സിൻഹയാണ്. എ. ചന്ദ്രശേഖറാണ് സിനിമയെക്കുറിച്ചുള്ള മികച്ച രചനയ്ക്കുള്ള ജൂറിയുടെ അധ്യക്ഷത വഹിച്ചത്. 2024ൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യൻ സിനിമകളെയാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചത്.

പുരസ്കാര ജേതാക്കൾ:

  • മികച്ച ഫീച്ചർ സിനിമ - ആർട്ടിക്കിൾ 370 (ഹിന്ദി)

  • മികച്ച സംവിധായകൻ: രാജ്കുമാർ പെരിയസ്വാമി (അമരൻ)

  • മികച്ച നടൻ - മമ്മൂട്ടി (ഭ്രമയുഗം), കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ)

  • മികച്ച നടി - യാമി ഗൗതം (ആർട്ടിക്കിൾ 370)

  • മികച്ച സഹനടൻ - സഞ്ജയ് മിശ്ര (ഭക്ഷക് )

  • മികച്ച സഹനടി - സചന നാമിദാസ് (മഹാരാജ), രൂപശ്രീ വർക്കാടി (മിഥ്യ)

  • മികച്ച നവാഗത സംവിധായകൻ - രൺദീപ് ഹൂഡ (സ്വാതന്ത്ര്യ വീർ സവർക്കർ)

  • മികച്ച ജനപ്രിയ ചിത്രം - കൽക്കി 2898 എ.ഡി (തെലുങ്ക്)

  • ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം - ക്യാപ്റ്റൻ മില്ലർ (തമിഴ്)

  • മികച്ച ബാലചിത്രം - 35 - ചിന്ന കഥ കാടു (തെലുഗു)

  • മികച്ച സംഗീത സംവിധാനം - ആർട്ടിക്കിൾ 370, അമരൻ

  • മികച്ച നോൺ-ഫീച്ചർ ഫിലിം - ഭംഗാർ (മറാത്തി, ഇംഗ്ലീഷ്)

  • മികച്ച നവാഗത സംവിധായകൻ (നോൺ-ഫീച്ചർ) - രവി രാജ് മുർമു (ആംഗെൻ)

  • മികച്ച ഡോക്യുമെന്ററി - രാം-നാമി (ഹിന്ദി)

  • മികച്ച സംവിധാനം (നോൺ-ഫീച്ചർ) - ആനന്ദ് എൽ. റായ് (സ്റ്റാച്യൂ ഓഫ് യൂണിറ്റി - ഏകതാ കാ പ്രതീക്)

  • മികച്ച ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)

  • മികച്ച എഡിറ്റർ: ആർ.കലൈവണ്ണൻ (അമരൻ)

  • മികച്ച പശ്ചാത്തലസംഗീതം: ജി.വി. പ്രകാശ് (അമരൻ)

  • മികച്ച ഗായകൻ: അഭയ് ജോധ്പുർക (ഗാനം:നവ്സാചി ഗൗരി മാസി)

  • മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി (എആർഎം)

  • മികച്ച ഗാനരചന: മനോജ് മുന്‍താഷിർ (മൈദാൻ)

  • മികച്ച തിരക്കഥ: സുകുമാർ (പുഷ്പ 2)

  • മികച്ച തെലുങ്കു ചിത്രം: കമ്മിറ്റി കുറൊല്ലു

  • മികച്ച തമിഴ് ചിത്രം: രായൻ

News Malayalam 24x7
newsmalayalam.com