ഷാജി പാപ്പനും പിള്ളേരുമെത്തുന്നു; വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19ന്

ആ ചിത്രങ്ങളുടെയൊക്കെ റിലീസ് ഡേറ്റിലും മാറ്റമുണ്ടാകുവാനുള്ള സാധ്യത നിലനിന്നിരുന്നു
ഷാജി പാപ്പനും പിള്ളേരുമെത്തുന്നു; വേൾഡ് വൈഡ് റിലീസ് 
 മാർച്ച്‌ 19ന്
Source: Facebook
Published on
Updated on

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആവേശം കൂട്ടാൻ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് മിഥുൻ മാനുവൽ തോമസിൻ്റെ ആട് - 3. എന്നാൽ പശ്ചിമേഷ്യൻ യുദ്ധം കടന്നുവന്നതോടെ കേരളത്തെപ്പോലെ തന്നെ മലയാള സിനിമയുടെ പ്രധാന വരുമാന ശ്രോതസായ ഗൾഫ് രാജ്യങ്ങൾ അശാന്തിയുടെ നിഴലിലായത് ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്നൊരു ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. നിരവധി വമ്പൻ ചിത്രങ്ങൾ ആട്- 3യുടെ തൊട്ടു പിന്നാലെ പ്രദർശനത്തിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. ആ ചിത്രങ്ങളുടെയൊക്കെ റിലീസ് ഡേറ്റിലും മാറ്റമുണ്ടാകുവാനുള്ള സാധ്യത നിലനിന്നിരുന്നു.

ഷാജി പാപ്പനും പിള്ളേരുമെത്തുന്നു; വേൾഡ് വൈഡ് റിലീസ് 
 മാർച്ച്‌ 19ന്
വിഭജനകാലത്തെ പ്രണയവുമായി ഇംതിയാസ് അലി ചിത്രം; 'മേം വാപസ് ആവൂംഗ' ടീസർ പുറത്ത്

എന്നാൽ ഗൾഫ് ജീവിതം സാധാരണ സ്ഥിതിയിലേക്ക് ആയി തുടങ്ങിയതോടെ മുൻ നിശ്ചയിച്ച പ്രകാരം 'ആട്- 3 മാർച്ച് പത്തൊമ്പതിനു തന്നെ റിലീസ് ചെയ്യുവാൻ നിർമാതാക്കൾ തീരുമാനിച്ചിരിക്കുകയാണ്. ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഫാൻ്റസിയും, റിയലിസവും കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രമെന്നാണ് പുറത്തു വരുന്ന വിവരം. വലിയ മുതൽമുടക്കിലും, താരസമ്പന്നതയിലുംഒരുക്കുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിർമിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com