വിഭജനകാലത്തെ പ്രണയവുമായി ഇംതിയാസ് അലി ചിത്രം; 'മേം വാപസ് ആവൂംഗ' ടീസർ പുറത്ത്

വ്യത്യസ്ത കാലഘട്ടങ്ങളിലായാണ് 'മേം വാപസ് ആവൂംഗ'യുടെ കഥ നടക്കുന്നത്
 'മേം വാപസ് ആവൂംഗ' ടീസർ
'മേം വാപസ് ആവൂംഗ' ടീസർ
Published on
Updated on

ഇന്ത്യ-പാകിസ്ഥാൻ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയുമായി ഇംതിയാസ് അലി. 'മേം വാപ്പസ് ആവൂംഗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായാണ് ഈ പ്രണയകഥ നടക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

ദിൽജിത്ത് ദോസഞ്ച്, വേദാങ് റെയ്‌ന, ഷർവാരി വാഗ്, നസീറുദ്ദീൻ ഷാ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ.ആർ. റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്. വരികൾ ഇർഷാദ് കാമിൽ.

ഇംതിയാസ് അലി - എ.ആർ. റഹ്മാൻ - ഇർഷാദ് കാമിൽ സഖ്യം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ കൂട്ടുകെട്ടിൽ പിറന്ന 'അമർ സിംഗ് ചംകില', 'തമാശ', 'ഹൈവേ' എന്നീ ചിത്രങ്ങളിലെ പാട്ടുകൾ വലിയ ഹിറ്റുകളായിരുന്നു. 'അമർ സിംഗ് ചംകില'യ്ക്ക് ശേഷം ഇംതിയാസ് അലിയും ദിൽജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'മേം വാപസ് ആവൂംഗ'.

 'മേം വാപസ് ആവൂംഗ' ടീസർ
"ചുംബന രംഗം പ്രശ്നമായി, സിനിമ വിടാൻ രക്ഷിത് നിർബന്ധിച്ചു"; രശ്മികയുടെ അമ്മയുടെ ഓഡിയോ ക്ലിപ്പ് ലീക്കായി, നിയമ നടപടിക്ക് നടി

അപ്ലോസ് എന്റർടെയ്‌ൻമെന്റും വിൻഡോ സീറ്റ് ഫിലിംസും ചേർന്നാണ് 'മേം വാപസ് ആവൂംഗ' നിർമിക്കുന്നത്. തിരക്കഥ: ഇംതിയാസ് അലി, നയനിക മഹ്താനി, ഛായാഗ്രഹണം: സിൽവെസ്റ്റർ ഫോൺസെക്ക, പ്രൊഡക്ഷൻ ഡിസൈനർ: സുമൻ റോയ് മഹാപത്ര, എഡിറ്റർ: ആരതി ബജാജ്, സൗണ്ട് ഡിസൈനർ & പ്രൊഡക്ഷൻ സൗണ്ട് മിക്സർ: ധിമാൻ കർമാകർ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ഇക്ബാൽ ശർമ, വിഷ്വൽ ഇഫക്ട്സ്: ഫാന്റം എഫ്.എക്സ് (Phantom FX), കളർ: റെഡ് ചില്ലീസ് കളർ.

അതേസമയം, നെറ്റ്ഫ്ലിക്സ് സീരീസായ 'ഓ സാഥി രേ'യുടെ ക്രിയേറ്ററും രചയിതാവും ഷോറണ്ണറും കൂടിയാണ് ഇംതിയാസ് അലി. അദിതി റാവു ഹൈദരി, അവിനാഷ് തിവാരി, അർജുൻ രാംപാൽ എന്നിവരാണ് ഈ പ്രണയ പരമ്പരയിൽ അഭിനയിക്കുന്നത്. 2020ൽ ഇറങ്ങിയ 'ഷീ' എന്ന സീരീസ് സംവിധാനം ചെയ്ത ഇംതിയാസിന്റെ സഹോദരൻ ആരിഫ് അലിയാണ് ഈ റൊമാന്റിക് ഡ്രാമ സംവിധാനം ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com