ആമിർ ഖാൻ-ഗൗരി സ്പ്രാറ്റ് വിവാഹം ജൂലൈ അഞ്ചിന്; ചടങ്ങ് ബാന്ദ്രയിൽ

അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ ലളിതമായ രീതിയിലാകും വിവാഹം
ആമിർ ഖാനും ​ഗൗരി സ്പ്രാറ്റും
ആമിർ ഖാനും ​ഗൗരി സ്പ്രാറ്റുംSource: ANI
Published on: 
Updated on: 

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും പ്രണയിനി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിർ ഖാന്റെ ബാന്ദ്രയിലെ വസതിയിൽവച്ച് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ 150 പേരുടെ സാന്നിധ്യത്തിൽ ലളിതമായ രീതിയിലാകും ചടങ്ങെന്ന് ആമിർ വ്യക്തമാക്കി.

ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം, ബ്ലൂ മൗണ്ടൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് 2004ൽ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ദി ആർട്സിൽ നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രാഫി പൂർത്തിയാക്കി. ഇപ്പോൾ മുംബൈയിൽ ബിബ്ലണ്ട് എന്ന സലോൺ നടത്തിവരികയാണ്.

ആമിർ ഖാനും ​ഗൗരി സ്പ്രാറ്റും
ശ്രേയ ഘോഷാലിന്റെ ശബ്‌ദം, അതിസുന്ദരിയായി സാനിയ; വീണ്ടും ട്രെൻഡ് സെറ്ററാകാൻ 'കല്യാണി'

തന്റെ അറുപതാം ജന്മദിനത്തിലാണ് ഗൗരിയുമായുള്ള പ്രണയം ആമിർ പരസ്യമാക്കിയത്. 25 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുകയും, ആ സൗഹൃദം പ്രണയമായി മാറുകയുമായിരുന്നു. ഗൗരിയുടെ രണ്ടാം വിവാഹമാണിത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ വിവാഹത്തിൽ ഗൗരിക്ക് ഏഴ് വയസുള്ള ഒരു കുട്ടിയുണ്ട്.

ആമിർ ഖാനും ​ഗൗരി സ്പ്രാറ്റും
ഏലിയൻ കേരളത്തിൽ ലാൻഡ് ചെയ്യുന്നു; 'പ്ലൂട്ടോ' റിലീസ് തീയതി പ്രഖ്യാപിച്ചു

അറുപത്തൊന്ന് വയസുകാരനായ ആമിർ ഖാന്റെ മൂന്നാം വിവാഹമാണിത്. ബാല്യകാല സുഹൃത്തായ റീന ദത്ത ആയിരുന്നു ആദ്യ പങ്കാളി. 1986ൽ വിവാഹിതരായ ഇവർ 2002ൽ വേർപിരിഞ്ഞു. ജുനൈദ്, ഐറ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. 2005ൽ സംവിധായിക കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021ൽ ഇവർ വിവാഹമോചിതരായി. വാടകഗർഭധാരണത്തിലൂടെ ജനിച്ച മകൻ ആസാദിനെ ഇരുവരും ചേർന്നാണ് വളർത്തുന്നത്.