തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി 'ആരം'; ഒടിടിയിലേക്ക് എപ്പോൾ?

റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരുന്നു
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി 'ആരം'; ഒടിടിയിലേക്ക് എപ്പോൾ?
Published on: 
Updated on: 

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘ആരം’ പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളില്‍ തുടരുകയാണ്. സെപ്റ്റംബർ 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരുന്നു.

പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‍ഫോം ആയ സോണി ലിവ് ആണ് 'ആര'ത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിലെ പ്രദര്‍ശനം അവസാനിച്ചതിന് ശേഷം ചിത്രം സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. തീയതി പുറത്തുവിട്ടിട്ടില്ല.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി 'ആരം'; ഒടിടിയിലേക്ക് എപ്പോൾ?
സൂര്യയുമായി ഒന്നിക്കുന്ന ചിത്രം എപ്പോൾ? മറുപടിയുമായി എസ്.എസ്. രാജമൗലി

ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളും പൊലീസ് ഉദ്യോഗസ്ഥനായി സൈജു കുറുപ്പിന്റെ പ്രകടനവും ശ്രദ്ധ നേടുന്നു. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിങ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനും നിർവഹിച്ചിരിക്കുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമിച്ചത്.

റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് തിയേറ്റർ റിലീസ്.ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.

News Malayalam 24x7
newsmalayalam.com