സൂര്യയുമായി ഒന്നിക്കുന്ന ചിത്രം എപ്പോൾ? മറുപടിയുമായി എസ്.എസ്. രാജമൗലി

'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയത്തിൽ രാജമൗലി സൂര്യയെ അഭിനന്ദിച്ചു
സൂര്യയുമായി ഒന്നിക്കുന്ന ചിത്രം എപ്പോൾ? മറുപടിയുമായി എസ്.എസ്. രാജമൗലി
Published on: 
Updated on: 

എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ -  ശശാങ്ക് യെലേട്ടി ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഒക്ടോബർ രണ്ടിന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ നടൻ സൂര്യ ആയിരുന്നു മുഖ്യ അതിഥി. സൂര്യയും രാജമൗലിയും ഒന്നിച്ച വേദിയിൽ ആരാധകർ ഏറെ നാളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യവും സ്വാഭാവികമായി ഉയർന്നു - സൂര്യ - രാജമൗലി ചിത്രം എപ്പോൾ സംഭവിക്കും?

രാജമൗലിയോടായിരുന്നു അവതാരകയുടെ ചോദ്യം. എന്നാൽ, കൃത്യമായി ഒരു മറുപടി നൽകാൻ സംവിധായകൻ കൂട്ടാക്കിയില്ല. തന്റെ ഉത്തരം ‘ഡോണ്ട് ട്രബിൾ ദ ട്രബിളി’ൽ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധതിരിച്ചേക്കുമെന്നായിരുന്നു രാജമൗലിയുടെ മറുപടി.

"ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇതിനുള്ള ഉത്തരവുമായിട്ടാണ് ഞാൻ വന്നത്. ഒന്നാമതായി, 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന സിനിമയുടെ പ്രൊമോഷനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഞാനും സൂര്യയും തമ്മിലുള്ള സിനിമയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് പ്രധാന വാർത്തയാവുകയും ഈ സിനിമയുടെ കാര്യം പിന്നിലാവുകയും ചെയ്യും," രാജമൗലി പറഞ്ഞു. തങ്ങൾ ഒന്നിക്കുന്ന ചിത്രം "പ്രത്യേകതയുള്ള ഒന്നായിരിക്കും" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂര്യയുമായി ഒന്നിക്കുന്ന ചിത്രം എപ്പോൾ? മറുപടിയുമായി എസ്.എസ്. രാജമൗലി
"1800 ജൂനിയർ ആർട്ടിസ്റ്റുകൾ, ഡ്യൂപ്പില്ലാതെ ആക്ടേഴ്സ്, വിഷ്വലിൽ ഭ്രമിച്ച് ഞാൻ"; 'വേട്ടുവം' ഛായാഗ്രഹകൻ രൂപേഷ് ഷാജി | അഭിമുഖം

'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയത്തിൽ രാജമൗലി സൂര്യയെ അഭിനന്ദിച്ചു. നടന്റെ തുടർച്ചയായ വിജയങ്ങളെ "ഡബിൾ ധമാക്ക" എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com