'മയിലാ, സിനിമയിലാ'; വൈറലായി 'ആശാനി'ലെ ഗാനം

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്
വൈറലായി 'ആശാനി'ലെ ഗാനം
വൈറലായി 'ആശാനി'ലെ ഗാനം
Published on
Updated on

കൊച്ചി: ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിലെ 'മയിലാ സിനിമയിലാ' എന്ന ഗാനത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്.

ഒട്ടേറെ പ്രേക്ഷകരാണ് ഈ ഗാനം ഉപയോഗിച്ചു റീലുകൾ നിർമിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ദുൽഖറിന്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.

വൈറലായി 'ആശാനി'ലെ ഗാനം
ജോർജ് കുട്ടിയുമായി ക്ലാഷ് വച്ച് ഹെൽത്തിക്കുട്ടന്മാർ; 'വാഴ 2' ഏപ്രിൽ രണ്ടിന്

റാപ്പ് ഉൾപ്പെട്ട ഈ ട്രെൻഡ്സെറ്റർ ഗാനം യുവ പ്രേക്ഷകർ ആവേശപൂർവമാണ് സ്വീകരിക്കുന്നത്. രസകരമായ വരികളും, പെട്ടെന്ന് തന്നെ മനസ്സിൽ പതിയുന്ന ഈണവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ ഈ ഗാനത്തിന് സാധിച്ചിട്ടുണ്ട്. യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ രസകരമായ രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് ഡാസ്‌ലേഴ്സ് ആണ് ഗാനത്തിന് നൃത്തം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും ഗാനരംഗത്തിലുണ്ട്.

'ഗപ്പി', 'രോമാഞ്ചം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമിച്ച ഈ ചിത്രം 'ഗപ്പി', 'അമ്പിളി' എന്നിവയ്ക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ 100ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്തുവന്നിരുന്നു.

വൈറലായി 'ആശാനി'ലെ ഗാനം
"നേരിന് രണ്ടാം ഭാഗം വരില്ല, പക്ഷേ മറ്റൊരു സാധ്യതയുണ്ട്"; വെളിപ്പെടുത്തി ജീത്തു ജോസഫ്

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ,പിആർഒ ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com