

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത 'ആശാന്‍' ഗംഭീര പ്രേക്ഷക പ്രതികരണം നേടി കുതിപ്പ് തുടരുന്നു. ശബ്ദത്തിലൂടെ ചിത്രത്തിന്റെ ഭാഗമായി മാറിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് 'ആശാന്‍' ടീം. ചിത്രത്തിലെ ശബ്ദ സാന്നിധ്യമായ മമ്മൂട്ടി തന്നെയായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചും നിര്‍വഹിച്ചത്.
മലയാളികള്‍ ഇതുവരെ കാണാത്ത അത്ഭുതകരമായ ചിത്രമായി 'ആശാന്‍' മാറുമെന്ന പ്രതീക്ഷ മമ്മൂട്ടി ചടങ്ങില്‍ പങ്ക് വെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ ശരിവെക്കും വിധം വമ്പന്‍ പ്രേക്ഷക -നിരൂപക പ്രശംസയാണ് ഇപ്പോള്‍ ചിത്രം നേടുന്നത്. കഴിഞ്ഞ ദിവസം ആഗോള റിലീസായെത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളും നിറഞ്ഞ സദസ്സുകളുമാണ് കേരളത്തില്‍ ലഭിക്കുന്നത്.
ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിച്ചത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്.
ആദ്യാവസാനം വരെ രസകരമായി കണ്ടിരിക്കാവുന്ന ഫീല്‍ ഗുഡ് കോമഡി ഡ്രാമയില്‍ ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം, പ്രേക്ഷകര്‍ക്ക് ഗംഭീര തീയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ നൂറില്‍ പരം പുതുമുഖങ്ങളും വേഷമിട്ടു. ഷോബി തിലകനും ബിബിന്‍ പെരുമ്പിള്ളിയും അബിന്‍ ബിനോ, മദന്‍ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധായകനായി എത്തിയ ചിത്രം കൂടിയാണ്. ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കും തിയേറ്ററുകളില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്. മനസ്സില്‍ തൊടുന്ന മികച്ച പ്രകടനങ്ങള്‍ കൊണ്ടും ഇതുവരെ കാണാത്ത കഥ കൊണ്ടും വ്യത്യസ്തമായ കഥ പറച്ചില്‍ ശൈലി കൊണ്ടും പ്രേക്ഷകരെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്ന മനോഹരമായ ഒരു ചലച്ചിത്ര കാവ്യമായി മാറുകയാണ് 'ആശാന്‍'.
ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജാകൃഷ്ണന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവര്‍സീസ് പാര്‍ട്ണര്‍ - ഫാര്‍സ് ഫിലിംസ്