അഭിഷേക് നാമ - വിരാട് കർണ ചിത്രം 'നാഗബന്ധം'; ആഗോള റിലീസ് ജൂലൈ മൂന്നിന്

ചിത്രത്തിലെ 'നമോ രേ' എന്ന ഗാനം ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്
'നാഗബന്ധം'  സിനിമ
'നാഗബന്ധം' സിനിമ
Published on
Updated on

കൊച്ചി: അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. 2026, ജൂലൈ മൂന്നിന് ആണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ മാസ് പോസ്റ്റർ പുറത്തുവിട്ട് കൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. അടുത്തിടെ ചിത്രത്തിലെ 'നമോ രേ' എന്ന ഗാനവും പുറത്തുവന്നിരുന്നു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്.

ചിത്രത്തിലെ 'നമോ രേ' എന്ന ഗാനം ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗണേഷ് ആചാര്യയുടെയും ശ്രാസ്തി വർമയുടെയും മികച്ച നൃത്തസംവിധാനമാണ് ഈ ഗാനത്തിന്റെ ആകർഷണം. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്ന, ഏകദേശം 1,000 നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ ഗാനം ചിത്രീകരിച്ചത്.

അബ്ദാലിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ കഥ, പുരാണങ്ങളും ചരിത്രവും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. അസാധാരണമായ സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രം, വലിയ സെറ്റുകൾ മുതൽ, വിഎഫ്എക്സിലും എല്ലാ സാങ്കേതിക വകുപ്പുകളിലും സൂക്ഷ്മമായ ശ്രദ്ധയും മേൽനോട്ടവും നൽകി കൊണ്ട് ഇന്ത്യൻ സിനിമയിലെ നിർമാണ മൂല്യത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെയാണ് ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്.

'നാഗബന്ധം'  സിനിമ
തെരഞ്ഞെടുപ്പ് കാലത്ത് 'പ്രതിഛായ'യുടെ രാഷ്‌ട്രീയ കഥ | PRATHICHAYA REVIEW

നായകൻ വിരാട് കർണയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. വമ്പൻ ശാരീരിക പരിവർത്തനം ആണ് ചിത്രത്തിനായി അദ്ദേഹം നടത്തിയത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും.

'നാഗബന്ധം'  സിനിമ
സൂപ്പർ വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് 'യൂത്ത്'; തിയേറ്ററുകളിൽ വമ്പൻ ചിരിയും വൈബുമായി കെൻ കരുണാസ് ചിത്രം

ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ.സി. പനവ്, സിഇഒ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ - അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്രവൺ, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com