"ഉര്‍വശി ദക്ഷിണേന്ത്യ കണ്ട മികച്ച നടി, സിനിമയിലേക്ക് വരുമ്പോള്‍ ആദ്യം ചോദിക്കേണ്ടത് അമ്മയോടെന്ന് പറഞ്ഞു"; വികാരാധീനനായി മനോജ് കെ. ജയന്‍

മകള്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ച ദിവസങ്ങളെ കുറിച്ചും അമ്മ ഉര്‍വശി യോട് അനുവാദം ചോദിക്കാന്‍ പറഞ്ഞയച്ചതിനെ കുറിച്ചും പറഞ്ഞപ്പോള്‍ മനോജ് കെ. ജയന്‍ വിങ്ങിപ്പൊട്ടി.
Manoj K. Jayan, Daughter Theja Lakshmi
മനോജ് കെ. ജയൻ, തേജാ ലക്ഷ്മിSource: Instagram
Published on

നടി ഉര്‍വശിയുടേയും നടന്‍ മനോജ് കെ. ജയന്റേയും മകളായ തേജാ ലക്ഷ്മിയുടെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങായിരുന്നു ഇന്ന് നടന്നത്. 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന സിനിമയിലൂടെയാണ് തേജാലക്ഷ്മി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

മകള്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ച ദിവസങ്ങളെ കുറിച്ചും അമ്മ ഉര്‍വശി യോട് അനുവാദം ചോദിക്കാന്‍ പറഞ്ഞയച്ചതിനെ കുറിച്ചും പറഞ്ഞപ്പോള്‍ മനോജ് കെ. ജയന്‍ വിങ്ങിപ്പൊട്ടി. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് ഉര്‍വശി. സിനിമയിലേക്ക് വരുമ്പോള്‍ അവരുടെ അനുഗ്രഹവും അഭിപ്രായവും ആണ് വേണ്ടതെന്നു മകളോട് പറഞ്ഞെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ഉര്‍വശി വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഈ സിനിമ ചെയ്യണ്ട എന്ന് തന്നെ ഞാനും തീരുമാനിച്ചേനെ എന്നും മനോജ് കെ. ജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Manoj K. Jayan, Daughter Theja Lakshmi
മൃതസഞ്ജീവനി തേടിയിറങ്ങി മഹേഷ് ബാബു; രാജമൗലി ചിത്രത്തിന് പ്രചോദനം രാമായണം

'ഭാര്യ ആശയോടാണ് ആദ്യം അവള്‍ ഇക്കാര്യം പറഞ്ഞത്. ആശ അവളോട് അച്ഛനോട് തന്നെ ഇക്കാര്യം പറയണമെന്ന് പറഞ്ഞു. അങ്ങനെയാണ് എന്നോട് മകള്‍ ഇക്കാര്യം പറയുന്നത്. ഞാന്‍ ഒരിക്കലും നോ എന്ന് പറഞ്ഞില്ല. എന്റെ ആഗ്രഹം വേറെയാണെങ്കിലും മകള്‍ ഒരു ആഗ്രഹം പറയുന്നുണ്ടെങ്കില്‍ അത് നടത്തിക്കൊടുക്കുക എന്നതാണ് ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത്. ഇത് അമ്മയെ അറിയിക്കണമെന്നാണ് ആദ്യം ഞാന്‍ പറഞ്ഞത്.

അതിനായി ചെന്നൈയില്‍ പോയാലും കുഴപ്പമില്ല. അവരുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. ദക്ഷിണേന്ത്യ കണ്ട വേഴ്‌സറ്റാലിറ്റി ഉള്ള ആക്ടര്‍ ആണ്. അങ്ങനെ ഒരാളുടെ മകളാണ്. അവളെ ചെന്നൈയിലേക്ക് വിട്ടു,' വികാരാധീനനായിക്കൊണ്ട് മനോജ് കെ. ജയന്‍ പറഞ്ഞു.

മകളുടെ കാര്യം വരുമ്പോള്‍ ഞാന്‍ ഇങ്ങനെയാണെന്നും മകളുടെ കൈ പിടിച്ചുകൊണ്ട് മനോജ് കെ. ജയന്‍ പറഞ്ഞു. അവളുടെ അമ്മ വളരെ സന്തോഷത്തോടുകൂടി അതിന് സമ്മതിച്ചു. അതുകൊണ്ട് ഇന്ന് ഇവിടെ വരെ എത്തിയതെന്നും തനിക്കും ഉര്‍വശിക്കും മലയാളികള്‍ തന്നെ സ്‌നേഹം മകള്‍ക്കും നല്‍കണമെന്ന് അപേക്ഷിക്കുകയാണെന്നും മനോജ് കെ ജയന്‍ പറഞ്ഞു.

അതേസമയം അമ്മയും അച്ഛനും കഴിവ് തെളിയിച്ച അഭിനേതാക്കള്‍ ആണെന്ന സമ്മര്‍ദ്ദം തനിക്കുണ്ടെന്ന് തേജാലക്ഷ്മി പറഞ്ഞു. സര്‍ജാനോ ഖാലിദ് നായകനാകുന്ന സുന്ദരിയായവള്‍ സ്റ്റെല്ലയുടെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റര്‍ ആണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com