ജാതിമത ഭേദമില്ലാതെ മനുഷ്യത്വത്തിൻ്റെ പാതയിൽ രാജ്യം മുന്നേറണം, ഒന്നിനും ഇന്ത്യയെ പരാജയപ്പെടുത്താനാകില്ല: ഷാരൂഖ് ഖാൻ

നമുക്കൊന്നിച്ച് സമാധാനത്തിനായി ചുവടുകൾ വെക്കാംമെന്നും താരം പറഞ്ഞു
ജാതിമത ഭേദമില്ലാതെ മനുഷ്യത്വത്തിൻ്റെ പാതയിൽ രാജ്യം മുന്നേറണം, ഒന്നിനും ഇന്ത്യയെ പരാജയപ്പെടുത്താനാകില്ല: ഷാരൂഖ് ഖാൻ
Published on
Updated on

മുംബൈ ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡൽഹി സ്ഫോടനങ്ങൾ എന്നിവയിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഷാരൂഖ് ഖാൻ. ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിച്ച ജവാന്മാരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നുവെന്നും നടൻ പറഞ്ഞു. ശനിയാഴ്ച മുംബൈയിൽ നടന്ന ഗ്ലോബൽ പീസ് ഓണേഴ്‌സ് 2025ൽ സംസാരിക്കുകയായിരുന്നു സൂപ്പർസ്റ്റാർ.

"രാജ്യത്തെ ധീരരായ സൈനികർക്കും ജവാന്മാർക്കുമായി ഈ മനോഹരമായ വരികൾ ചൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ, ഞാൻ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന് അഭിമാനത്തോടെ പറയുക. എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാൽ, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിയോടെ പറയുക. ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് തങ്ങളെ ആക്രമിക്കുന്നവർക്കാണ് ഭയം തോന്നാറുള്ളതെന്ന് പറയുക", ഷാരൂഖ് ഖാൻ.

ജാതിമത ഭേദമില്ലാതെ മനുഷ്യത്വത്തിൻ്റെ പാതയിൽ രാജ്യം മുന്നേറണം, ഒന്നിനും ഇന്ത്യയെ പരാജയപ്പെടുത്താനാകില്ല: ഷാരൂഖ് ഖാൻ
"ശസ്ത്രക്രിയ പൂര്‍ത്തിയായി... ഈ ഘട്ടം കഠിനമാണ്, ഞാൻ വളരെ വേഗം തിരിച്ചുവരും"; പ്രാര്‍ഥനകൾക്ക് നന്ദിയുണ്ടെന്ന് സിദ്ധാർഥ് മേനോൻ

നമുക്കൊന്നിച്ച് സമാധാനത്തിനായി ചുവടുകൾ വെക്കാംമെന്നും താരം പറഞ്ഞു. രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടിയുള്ള നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്. അതിനുവേണ്ടി ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിൻ്റെ പാതയിലൂടെ നടക്കാം. നമുക്കിടയിൽ സമാധാനമുണ്ടെങ്കിൽ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ലെന്നും ഷാരൂഖ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com