തെന്നിന്ത്യ കടന്ന് ബോളിവുഡിലെ ശ്രദ്ധേയ താരമായി മാറിയിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. ക്യൂട്ട്നെസും, കുട്ടിക്കളിയും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഇഷ്ട നായിക, ഇടവേളയ്ക്കുശേഷം തിരിച്ചത്തി ആക്ഷൻ ആൻഡ് ബോൾഡ് രംഗങ്ങളിലൂടെ ആരോധകരെ വിസ്മയിപ്പിക്കുകയാണ്.
അഭിനയത്തോടൊപ്പം തന്നെ സമാന്തയുടെ വർക്ക ഔട്ട്, യാതകൾ, ഡയറ്റ് തുടങ്ങിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫിറ്റ്നസ് നിലനിർത്തുന്നതിനായി സാം ചെയ്യുന്ന സാഹസിക വർക്കൗട്ടുകൾ പലർക്കും വലിയ പ്രചോദനം നൽകുന്നവയാണ്. ഇപ്പോഴിതാ തന്റെ ദിനചര്യയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ നേരിട്ടുകൊണ്ടാണ് സമാന്ത തന്റെ ഫിററ്നസ് നിലനിർത്തുന്നത്. ചികിത്സകളും, വിശ്രമവും എല്ലാം കടന്നാണ് താരം ചിട്ടയായ ജീവിതരീതിയിലൂടെ തന്റെ ആരോഗ്യവും, സൗന്ദര്യവും വീണ്ടെടുത്തത്. തന്റെ പ്രഭാത ദിനചര്യയെ കുറിച്ചാണ് താരം ഇപ്പോൾ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചൂടുചായയിലാണ്. തുടർന്ന് തന്റെ ഡയറിയിൽ രണ്ടു മൂന്ന് കുറിപ്പുകൾ അതും പോസിറ്റീവായ,നന്ദി അറിയിക്കുന്നവ.പിന്നീട് മറ്റ് കാര്യങ്ങളിലേക്ക് കടക്കും. സൂര്യപ്രകാശം കൊള്ളുക, ധ്യാനം തുടങ്ങിയവ മുടക്കാറില്ല.തന്റെ ഏകാഗ്രത നിലനിർത്താൻ ഇവയെല്ലാം ദിവസവും ചെയ്യേണ്ടത് ആവശ്യമാണെന്ന് സാം പറയുന്നു.
ബ്ലാക്ക് കോഫി, അതോടൊപ്പം ബെറികള്‍, ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവ നിറഞ്ഞ പവര്‍-പാക്ക്ഡ് സ്മൂത്തികളാണ് പ്രഭാത ഭക്ഷണമായി സാധാരണ കഴിക്കുക. സാഹചര്യങ്ങൾക്കനുസരിച്ച് മറ്റ് ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. എങ്കിലും ശ്രദ്ധയോടെ, ആരോഗ്യകരമായ അളവിലാകും എന്നും അവർ സൂചിപ്പിച്ചു.
വ്യായാമങ്ങളും മുടക്കാറില്ല. പൈലേറ്റ്‌സ്, യോഗ, വെയിറ്റിംഗ് തുടങ്ങിയവയൊക്കെയാണ് ഇഷ്ടപ്പെട്ട വ്യായാമങ്ങൾ. സമാന്തയുടെ വർക്ക് ഔട്ട് വീഡിയോകൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ചർമ സംരക്ഷണത്തിന് സെറം, സണ്‍സ്‌ക്രീന്‍, സപ്ലിമെന്റുകള്‍ തുടങ്ങിയവ ഉപയോഗിച്ചു വരുന്നതായും താരം വെളിപ്പെടുത്തി.
തെന്നിന്ത്യൻ താരസുന്ദരിയുടെ ജീവിത ശൈലി ഗുണകരമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഈ പ്രഭാത ശീലങ്ങള്‍ ഒരാളുടെ ശാരീരിക-മാനസിക ആരോഗ്യെ മെച്ചപ്പെടുത്താന്‍ വളരെ നല്ലതാണെന്ന് ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ഹോസ്പിറ്റലിലെ പോഷകാഹാര & ആരോഗ്യ വിഭാഗം മേധാവി ഡോ. കിരണ്‍ സോണി പറയുന്നു.