ഞാൻ അഭിനയിച്ച സിനിമകൾ കാണാത്തവരോട് ആദ്യം ഈ മൂന്ന് സിനിമകൾ കാണാൻ പറയും: ശോഭന

ശോഭന
ശോഭനSource; Instagram, Facebook
Published on

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ പ്രമുഖയെങ്കിലും മലയാളികൾക്ക് അവരുടെ സ്വകാര്യ അഹങ്കാരമാണ് ശോഭന. പ്രേക്ഷകർക്ക് എക്കാലവും ഓർമിക്കാൻ നിരവധി കഥാപാത്രങ്ങളെ അവർ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. നീണ്ട ഇടവേളയക്കു ശേഷം ഏതാനും ചിത്രങ്ങൾ മാത്രമാണ് ശോഭന മലയാളത്തിൽ അഭിയിച്ചത്. വരനെ ആവശ്യമുണ്ട്, ഈയടുത്ത് റിലീസ് ആയ തുടരും എന്ന ചിത്രത്തിൽ ശോഭന അവതരിപ്പിച്ച ലളിതയെന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ തൻ്റെ ചിത്രങ്ങൾ കാണാത്തവർക്കായി മൂന്ന് സിനിമകൾ നിർദേശിച്ചിരിക്കുകയാണ് ശോഭന. എഫ്ടിക്യു വിത്ത് രേഖ മേനോന്‍ എന്ന അഭിമുഖത്തിലാണ് തൻ്റെ മൂന്ന് സിനിമകൾ തെരഞ്ഞെടുത്തത്. എന്‍റെ സിനിമകള്‍ കാണാത്തവരോട് ഈ മൂന്ന് ചിത്രങ്ങള്‍ ആദ്യം കാണാന്‍ പറയും എന്നായിരുന്നു പറഞ്ഞത്. പുതിയ ചിത്രമായ തുടരും. ശോഭന ബാലതാരമായെത്തിയ തമിഴ് ചിത്രം മംഗള നായകി,തെലുങ്കില്‍ നിന്ന് ഹലോ ഡാര്‍ലിങ് എന്നീ ചിത്രങ്ങളാണ് റെക്കമൻ്റ് ചെയ്യുന്നതെന്ന് ശോഭന പറഞ്ഞു.

ശോഭന
LCU-ല്‍ നിവിന്‍ പോളി; 'ബെന്‍സില്‍' രാഘവ ലോറന്‍സിന്റെ വില്ലന്‍

മലയാളം മാത്രമല്ല തമിഴിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ശോഭന. തൻ്റെ കരിയറിൽ ഒരുപാട് മികച്ച ചിത്രങ്ങൾ തെലുങ്കിലും ലഭിച്ചിട്ടുണ്ടെന്ന് ശോഭന പറഞ്ഞു. ഒരു ഘട്ടത്തിൽ ഒരു വര്‍ഷം 22 സിനിമകള്‍ വരെ ചെയ്തിരുന്നുവെന്നും അന്ന് പെട്ടന്ന് സിനിമകളുടെ ചിത്രീകരണം അവസാനിക്കുമായിരുന്നു എന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോള്‍ സാങ്കേതികത കൂടിയത് കൊണ്ട് സിനിമകൾ തീരാൻ ഒരുപാട് സമയമെടുക്കും. മുൻപ് സ്ക്രിപ്റ്റും, ഇമോഷൻസുമാണ് നോക്കിയിരുന്നത്. ആദ്യകാലത്ത് സിനിമയിൽ സ്ക്രിപ്റ്റും സംവിധായകനുമാണ് സിനിമയിലെ ഹീറോസ്. പിന്നീടാണ് അഭിനേതാക്കൾ വരുന്നത്. അത് മലയാള സിനിമയുടെ ഗോള്‍ഡന്‍ പീരിയഡ് ആയിരുന്നു. അക്കാലത്ത് സിനിമയിൽ നിൽക്കാൻ പറ്റിയത് തൻ്റെ ഭാഗ്യമായെന്നും ശോഭന പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com