
നടി ദീപിക പദുകോണ്‍ അടുത്തിടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ദീപികയുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതിനാലാണ് സന്ദീപ് റെഡ്ഡി ദീപികയെ നായിക സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ ദീപികയ്ക്ക് പിന്നാലെ അല്ലു അര്‍ജുനും സന്ദീപ് റെഡ്ഡി ചിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന വാര്‍ത്തകളാണ് വരുന്നത്. അല്ലു അര്‍ജുനൊപ്പം കഴിഞ്ഞ വര്‍ഷം സന്ദീപ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അല്ലു അര്‍ജുന്‍ പുറത്തായതോടെ ആ സിനിമ നിലവില്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. പക്ഷെ അല്ലു അര്‍ജുന് പകരം ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നും സൂചനയുണ്ട്.
അതേസമയം എന്തുകൊണ്ടാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ നിന്നും പുറത്തായതെന്ന് വ്യക്തമല്ല. പക്ഷെ ദീപികയുടെ വിഷയത്തില്‍ പ്രശ്‌നമായത് അവര്‍ ആവശ്യപ്പെട്ട എട്ട് മണിക്കൂര്‍ ഷിഫ്റ്റായിരുന്നു. അതുപോലെ തന്നെ പ്രതിഫലത്തിന് പുറമെ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നം ഒരു ശതമാനം ദീപിക ചോദിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഈ വിവാദങ്ങള്‍ക്കിടയില്‍ ദീപിക പദുകോണ്‍ അല്ലു അര്‍ജുന്‍ - അറ്റ്‌ലി ചിത്രത്തില്‍ നായികയായി എത്തുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. പ്രശ്‌നങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ ഒന്നും ദീപികയോ അവരുടെ ടീമോ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ സണ്‍ പിക്‌ചേഴ്‌സിന്റെ അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ദീപികയെ നായികയായി പ്രഖ്യാപിക്കുന്ന വീഡിയോ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
വിഷയത്തില്‍ ദീപികയെ പിന്തുണച്ച് മണിരത്‌നം, അജയ് ദേവ്ഗണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്നത് ന്യായമായ ആവശ്യമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ദീപിക അമ്മയായതിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന അവസരം കൂടിയാണിത്. അത് കണക്കിലെടുത്തും സമൂഹമാധ്യമത്തിലും ദീപികയെ പിന്തുണച്ച് പോസ്റ്റുകള്‍ വന്നിരുന്നു.