പുതിയ ചിത്രവുമായി ഐശ്വര്യ രജനികാന്ത്; നിർമാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

'തലൈവർ തമ്പി തലൈമയിൽ' എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമാണം കണ്ണൻ രവി പ്രൊഡക്ഷൻസ് ആയിരുന്നു
ഐശ്വര്യ രജനികാന്ത് - കണ്ണൻ രവി പ്രൊഡക്ഷൻസ് ചിത്രം
ഐശ്വര്യ രജനികാന്ത് - കണ്ണൻ രവി പ്രൊഡക്ഷൻസ് ചിത്രം
Published on
Updated on

കൊച്ചി: കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമിക്കുന്ന 9ാമത് ചിത്രം സംവിധാനം ചെയ്യാൻ ഐശ്വര്യ രജനികാന്ത്. കണ്ണൻ രവി നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം ദീപക് രവിയാണ്. അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം 'തലൈവർ തമ്പി തലൈമയിൽ' നിർമിച്ചതും കണ്ണൻ രവി ആയിരുന്നു.

ഇതിനോടകം നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഐശ്വര്യ രജനികാന്ത് ഒരുക്കാൻ പോകുന്ന അഞ്ചാം ചിത്രമാണ് കണ്ണൻ രവി 'പ്രൊഡക്ഷൻ നമ്പർ 9'. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

ധനുഷ് നായകനായ '3' , ഗൗതം കാർത്തിക് നായകനായ 'വെയ് രാജ വെയ്', 'സിനിമാ വീരൻ' എന്ന് പേരുള്ള ഡോക്യുമെന്ററി ചിത്രം, രജനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട 'ലാൽ സലാം' എന്നീ ചിത്രങ്ങൾ ആണ് ഐശ്വര്യ രജനികാന്ത് നേരത്തെ ഒരുക്കിയിട്ടുള്ളത്.

ഐശ്വര്യ രജനികാന്ത് - കണ്ണൻ രവി പ്രൊഡക്ഷൻസ് ചിത്രം
'കേരള സ്റ്റോറി 2' പ്രദർശനം തടഞ്ഞതിനെതിരായ അപ്പീൽ; വിധി പറയാൻ മാറ്റി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

'തലൈവർ തമ്പി തലൈമയിൽ' കൂടാതെ, 'രാവണകൂട്ടം' എന്ന ചിത്രവും നിർമിച്ചിട്ടുള്ള കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ 'ബാംഗ് ബാംഗ്', 'ജീവ 46' , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവയാണ്. പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com