കൊച്ചി: 'കേരള സ്റ്റോറി 2' സിനിമ റിലീസ് സ്റ്റേ ചെയ്ത വിധിക്കെതിരെ നിർമാതാക്കൾ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി. രാത്രി വൈകിയും അപ്പീലിൽ വാദം നീണ്ടുനിന്നു. 15 ദിവസത്തേക്കാണ് സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞത്.
സിനിമയുടെ പ്രദർശനം തടഞ്ഞ വിധിക്കെതിരെ നിർമാതാക്കൾ ഉടൻ തന്നെ അപ്പീൽ നൽകുകയായിരുന്നു. രാത്രി 7.30ഓടെ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കാന്‍ പ്രത്യേക സിറ്റിംഗ് നടത്തി. ജസ്റ്റിസുമാരായ അരവിന്ദ് ശുശ്രുത് ധര്‍മ്മാധികാരി, വിഎം ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹൈക്കോടതിയിൽ ഹർജി എത്തുന്നതെന്ന് നിർമാതാക്കൾ പറഞ്ഞു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല സിനിമയെന്ന് നിര്‍മ്മാതാക്കള്‍ കോടതിയിൽ വാദിച്ചു. ഒരു മത വിഭാഗത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്നില്ല.സാമൂഹ്യ തിന്മയെ തുറന്നുകാട്ടുന്നതാണ് കേരള സ്റ്റോറി 2. നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളാണ് വാദം നടത്തിയത്. സെന്‍സര്‍ ബോര്‍ഡിന് വേണ്ടി സൊളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശനും ഹാജരായി.
അതേസമയം ഇതൊരു പൊതുതാല്‍പര്യ സ്വഭാവമുള്ള ഹര്‍ജിയല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. ഇത് എങ്ങനെ സിംഗിള്‍ ബെഞ്ചിന് പരിഗണിച്ചുവെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. സാധാരണ ഗതിയിൽ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കേണ്ടത് ഡിവിഷന്‍ ബെഞ്ചാണ്