"അതേ ആവേശം, റീ റിലീസ് ആണെന്ന് തോന്നുന്നതേയില്ല"; റെക്കോർഡുകൾ തകർത്ത് 'മങ്കാത്ത', നന്ദി പറഞ്ഞ് വെങ്കട്ട് പ്രഭു

തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് 'മങ്കാത്ത'
'മങ്കാത്ത' പോസ്റ്റർ
'മങ്കാത്ത' പോസ്റ്റർSource: X / Sun Pictures
Published on
Updated on

കൊച്ചി: അജിത് കുമാറിന്റെ കരിയറിലെ 50ാമത് ചിത്രമായി എത്തി തമിഴ് ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടിയ സിനിമയാണ് 'മങ്കാത്ത'. വെങ്കട്ട് പ്രഭു രചിച്ച് സംവിധാനം ചെയ്ത ചിത്രം 14 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോഴും ചരിത്രം ആവർത്തിക്കുകയാണ്. ആരാധകർ വലിയ ആവേശത്തോടെയാണ് സിനിമയെ വരവേൽക്കുന്നത്.

തമിഴ്‌നാട്ടിൽ ഒരു റീ റിലീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന അഡ്വാൻസ് ബുക്കിങ്ങോടെയാണ് 'മാങ്കാത്ത' കഴിഞ്ഞ ദിവസം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയത്. വിജയ് ചിത്രം 'ഗില്ലി'യുടെ റെക്കോർഡ് ആണ് 'മങ്കാത്ത' മറികടന്നത്. ആദ്യ ദിനത്തിൽ മാത്രം 2.20 കോടി രൂപയാണ് ചിത്രം പ്രീ സെയിൽസിലൂടെ നേടിയത്. 2.15 കോടി രൂപയാണ് റീ റിലീസ് പ്രീ സെയിൽസിലൂടെ 'ഗില്ലി' സ്വന്തമാക്കിയിരുന്നത് . ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന ആദ്യ റീ റിലീസ് ചിത്രമായും 'മങ്കാത്ത' മാറി.

കൂടാതെ, റീ-റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 4.65 കോടി രൂപ സിനിമ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യയിലൊട്ടാകെ അഞ്ച് കോടിയിലധികം രൂപ ചിത്രം നേടിയതായും ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ 'ഗില്ലി' റീ റിലീസ് ചെയ്തപ്പോൾ ആദ്യ ദിനം നേടിയ 4.23 കോടി എന്ന റെക്കോർഡും 'മങ്കാത്ത' മറികടന്നു.

'മങ്കാത്ത' പോസ്റ്റർ
'മമ്മൂട്ടി ചോദിച്ചു; നിന്റെ പുതിയ പടത്തില്‍ പാട്ടുണ്ടോ?'; ലജ്ജാവതിക്ക് കിട്ടിയ ആദ്യ ഫീഡ് ബാക്ക്; പിന്നാലെ ഡിസ്ട്രിബ്യൂട്ടര്‍ എത്തി

രണ്ടാം വരവിലും 'മങ്കാത്ത'യെ ഏറ്റെടുത്ത ആരാധകർക്ക് സംവിധായകൻ വെങ്കട്ട് പ്രഭു നന്ദി അറിയിച്ചു. "ഇത് ഒരു റീ-റിലീസ് ആണെന്ന് തോന്നുന്നതേയില്ല!!! 2011ൽ ഉണ്ടായിരുന്ന അതേ ആവേശം!! അജിത് കുമാറിനോടും 'മങ്കാത്ത'യോടുമുള്ള ഈ സ്നേഹത്തിന് നന്ദി. തിയേറ്ററിൽ ഇത് കാണുന്നവരിൽ 60 ശതമാനം പേരും ആദ്യമായാണ് ഈ സിനിമ കാണുന്നത്!!! പോയി ആഘോഷിക്കൂ!!!," എന്നാണ് വെങ്കട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

'മങ്കാത്ത' പോസ്റ്റർ
മീശ പിരിച്ച് മോഹൻലാൽ; 'L366'ൽ പൊലീസ് വേഷത്തിൽ കാണാൻ റെഡിയായിക്കോ

റീ റിലീസിലൂടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ഇപ്പോഴും 'ഗില്ലി' ക്ക് സ്വന്തമാണ്. 26.50 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. എന്നാൽ, 'മാങ്കാത്ത'യ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത ആ റെക്കോർഡിനും ഭീഷണിയായേക്കുമെന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.

2011 ഓഗസ്റ്റ് 31ന് ആണ് 'മങ്കാത്ത' റിലീസ് ആയത്. അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായി മാറിയ ചിത്രത്തിന് ഇന്നും കൾട്ട് സ്റ്റാറ്റസാണ് ഉള്ളത്. വിനായക് മഹാദേവ് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ചിത്രത്തിൽ അജിത് എത്തിയത്. ഇത് ആരാധകർക്ക് വലിയ സർപ്രൈസായിരുന്നു. അർജുൻ സർജ, തൃഷ കൃഷ്മൻ, റായ് ലക്ഷ്മി, പ്രേംജി അമരൻ, വൈഭവ് റെഡ്ഡി, മഹത് രാഘവേന്ദ്ര, അഞ്ജലി, ആൻഡ്രിയ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. യുവൻ ശങ്കർ രാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com