ഒരൊന്നൊന്നര ഐറ്റം വരുന്നുണ്ട്! അമൽ നീരദ് ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX' ഷൂട്ടിങ് പൂർത്തിയായി

യുവ താരനിരയുമായാണ് 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം വരവ്
'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX' സിനിമ, അമൽ നീരദ്
'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX' സിനിമ, അമൽ നീരദ്Source: X
Published on: 
Updated on: 

കൊച്ചി: സ്റ്റൈലിനും പഞ്ച് ഡയലോഗുകൾക്കും പേരുകേട്ട അമല്‍ നീരദ് സിനിമകളില്‍ കള്‍ട്ട് ഫാൻ ബേസുള്ള ചിത്രമാണ് 'ബാച്ച്‌ലര്‍ പാര്‍ട്ടി'. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഈ വർഷം ആദ്യമാണ് സിനിമയുടെ രണ്ടാം ഭാഗം അമൽ പ്രഖ്യാപിച്ചത്. 'ബാച്ച്ലർ പാർട്ടി D’EUX' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്.

ഫ്രഞ്ച് ഭാഷയിൽ 'D'EUX' എന്നാൽ 'രണ്ട്' എന്നാണ് അർഥം. അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നും ഈ വാക്കിന് അർഥമുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. നസ്‌ലൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, ഷറഫുദീൻ, രജിഷ വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX' സിനിമ, അമൽ നീരദ്
എ ഫോർ ആക്ഷൻ! 'കാട്ടാളൻ' സെൻസറിങ് പൂർത്തിയായി

2012ൽ പുറത്തിറങ്ങിയ 'ബാച്ച്ലർ പാർട്ടി' അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽനീരദും, വി. ജയസൂര്യയും ചേർന്നാണ് നിർമിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഉണ്ണി ആറും സന്തോഷ് ഏച്ചിക്കാനവും ചേർന്നാണ് നിർവഹിച്ചത്. അമൽ നീരദ് - മമ്മൂട്ടി ഹിറ്റ് ചിത്രം 'ബിഗ് ബി'യുടെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗം നിരാശപ്പെടുത്തില്ലെന്ന് വേണം കരുതാൻ.

News Malayalam 24x7
newsmalayalam.com