എ ഫോർ ആക്ഷൻ! 'കാട്ടാളൻ' സെൻസറിങ് പൂർത്തിയായി

നവാഗതനായ പോൾ ജോർജ് ആണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിന്റെ സംവിധാനം
ആൻ്റണി വർഗീസ് പെപ്പെയെ നായകനാകുന്ന 'കാട്ടാളന്‍'
ആൻ്റണി വർഗീസ് പെപ്പെയെ നായകനാകുന്ന 'കാട്ടാളന്‍'
Published on
Updated on

കൊച്ചി: ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയുടെ സെൻസറിങ് പൂർത്തിയായി. 'എ' സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെയ് 28ന് ചിത്രം ആഗോള തലത്തിൽ പുറത്തിറങ്ങും.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് 'കാട്ടാളൻ' നിർമിക്കുന്നത്. ആനവേട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു ട്രെയ്‌ലർ. ജംഗിൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലായി പുറത്തിറങ്ങിയ ട്രെയ്‌ലർ ട്രെൻഡിങ് ആയിരുന്നു.

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സിനിമയുടെ സംഗീത സംവിധാനം. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും 'കാട്ടാളനി'ൽ സംഗീതമൊരുക്കുന്നുണ്ട്.

ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ താരങ്ങൾ അടക്കം വലിയൊരു താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ആൻ്റണി വർഗീസ് പെപ്പെയെ നായകനാകുന്ന 'കാട്ടാളന്‍'
'ബാഡ് ബോയ്‌സ്' സംവിധായകരുടെ ചിത്രത്തിൽ അതിഥി വേഷത്തിൽ സൽമാൻ ഖാൻ; '7 ഡോഗ്സ്' പ്രീമിയറിലെ നടന്റെ പോസ്റ്റർ വൈറൽ

'ഓങ്-ബാക്ക് 2', 'ബാഹുബലി-2: കൺക്ലൂഷൻ', 'ജവാൻ', 'ബാഗി 2', 'പൊന്നിയൻ സെൽവൻ പാർട്ട് '1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. 'ഓങ്-ബാക്കി'ലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് 'ബിഗ് ബി', 'ചാപ്പ കുരിശ്', 'മുന്നറിയിപ്പ്', 'ചാർലി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.

ആൻ്റണി വർഗീസ് പെപ്പെയെ നായകനാകുന്ന 'കാട്ടാളന്‍'
"അവിഹിതക്കഥകൾ പ്രചരിപ്പിക്കുന്നു, മത തീവ്രവാദിയായി ചിത്രീകരിച്ചു": ടിനി ടോമിനെതിരെ അൻസിബ ഹസൻ

അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com