"ഞങ്ങൾക്ക് മനസിലാകുന്നു, ബോഡി ഷെയിമിങ് തെറ്റാണെന്ന് ഞങ്ങളും ഉറച്ച് വിശ്വസിക്കുന്നു"; ഗൗരിക്ക് പിന്തുണയുമായി 'അമ്മ'

എപ്പോൾ ആയാലും എവിടെ ആയാലും ബോഡി ഷെയ്മിങ് തെറ്റ് തന്നെയാണെന്ന് അമ്മ പ്രസ്താവനയിൽ അറിയിച്ചു...
ഗൗരിക്ക് പിന്തുണയുമായി 'അമ്മ'
ഗൗരിക്ക് പിന്തുണയുമായി 'അമ്മ' Source: FB
Published on

എറണാകുളം: സിനിമ പ്രമോഷൻ പരിപാടിയിലെ ബോഡി ഷെയ്മിംഗ് പരാമർശത്തിന് ചുട്ടമറുപടി നൽകിയ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന അമ്മ. എപ്പോൾ ആയാലും എവിടെ ആയാലും ബോഡി ഷെയ്മിങ് തെറ്റ് തന്നെയാണെന്നും ഗൗരിയുടെ വേദന മനസിലാക്കുന്നു എന്നും അമ്മ പ്രസ്താവനയിൽ പറഞ്ഞു.

ഗൗരിയുടെ പുതിയ തമിഴ് ചിത്രമായ 'അദേഴ്‌സ്' ന്റെ പ്രമോഷന്‍ വേളയിലായിരുന്നു സംഭവം. സിനിമയെ കുറിച്ച് ചോദിക്കാതെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെയാണ് ഗൗരി രൂക്ഷ പ്രതികരണം നടത്തിയത്. തന്റെ ജോലിയെ കുറിച്ചോ സിനിമയിലെ കഥാപാത്രത്തെ കുറിച്ചോ ആരും ഒരു ചോദ്യം പോലും ചോദിച്ചില്ല. പക്ഷെ എല്ലാവര്‍ക്കും അറിയേണ്ടത് തന്റെ ശരീരഭാരം എത്രയാണെന്നായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ മണ്ടത്തരമാണെന്ന് പറഞ്ഞ ഗൗരി നടിമാര്‍ നേരിടുന്ന ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

ഗൗരിക്ക് പിന്തുണയുമായി 'അമ്മ'
"ഒരു നടനോട് ഭാരമെത്രയാണെന്ന് ചോദിക്കുമോ? ഇതാണോ മാധ്യമപ്രവര്‍ത്തനം?"

പ്രസ് മീറ്റിനെത്തിയ ഒരേയൊരു സ്ത്രീയെയാണ് എല്ലാവരും ലക്ഷ്യമിടുന്നതെന്നും നടനോട് ശരീര ഭാരം എത്രയാണെന്ന് ചോദിക്കുമോ എന്നു കൂടി ഗൗരി ചോദിച്ചു. ഇതോടെ ഗൗരിയും ചുറ്റുമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. നടിമാരെ ഒബ്ജക്ടിഫൈ ചെയ്യുകയാണെന്നും ഇതല്ല മാധ്യമപ്രവര്‍ത്തനമെന്നും സ്വന്തം തൊഴിലിനെ അപമാനിക്കുന്നതാണിതെന്നും മാധ്യമപ്രവര്‍ത്തകരോട് ഗൗരി കിഷന്‍ പറഞ്ഞു. ഗൗരി മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഗൗരി കിഷനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com