അമൃത ഷെർഗില്ലിന്റെ ജീവിതം സിനിമയാകുന്നു; മീര നായരുടെ 'അമ്രി' ഫസ്റ്റ് ലുക്ക് പുറത്ത്

പിന്നണി ഗായിക ചിത്ര അയ്യരുടെ മകൾ അഞ്ജലി ശിവരാമൻ ആണ് അമൃത ഷെർഗില്ലായി എത്തുന്നത്
'അമ്രി' ഫസ്റ്റ് ലുക്ക്, അമൃത ഷെർഗിൽ
'അമ്രി' ഫസ്റ്റ് ലുക്ക്, അമൃത ഷെർഗിൽ
Published on
Updated on

പ്രശസ്ത ഹംഗേറിയൻ- ഇന്ത്യൻ ചിത്രകാരി അമൃത ഷെർഗില്ലിന്റെ ജീവിതം സിനിമയാകുന്നു. മീര നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്. 'അമ്രി' എന്നാണ് ബയോപ്പിക്കിന് നൽകിയിരിക്കുന്ന പേര്. പിന്നണി ഗായിക ചിത്ര അയ്യരുടെ മകൾ അഞ്ജലി ശിവരാമൻ ആണ് സിനിമയിൽ ചിത്രകാരിയായി എത്തുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് മീര നായർ പുറത്തുവിട്ടു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹംഗറി, ഫ്രാൻസ്, ഇന്ത്യ എന്നിവിടങ്ങളിലായി അമൃത ഷെർഗില്ലിന്റെ ജീവിതവും കലയും രൂപപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.

'അമ്രി' ഫസ്റ്റ് ലുക്ക്, അമൃത ഷെർഗിൽ
കാമം, പ്രണയം, പ്രവാസം; സിനിമയിലെ ആണ്‍വഴികളില്‍ നിന്ന് മാറി നടക്കുന്ന മീരാ നായർ

'സലാം ബോംബെ!', 'മൺസൂൺ വെഡ്ഡിങ്', 'ദ നെയിംസേക്ക്' എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ സംവിധായികയാണ് മീര നായർ. 2020ലാണ് അമൃത ഷെർഗില്ലിന്റെ ജീവിതം സിനിമയാക്കുന്നതായി മീര പ്രഖ്യാപിക്കുന്നത്. എന്നാൽ, കോവിഡ് മഹാമാരി കാരണം സിനിമയുമായി മുന്നോട്ടുപോകാൻ സാധിച്ചില്ല. സംവിധായികയുടെ 'എ സ്യൂട്ടബിൾ ബോയി' എന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ നായികയായി എത്തിയ താന്യ മണിക്തലയെയാണ് ആദ്യം ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ, ഷെർഗില്ലുമായുള്ള രൂപസാദൃശ്യവും പെർഫോമൻസും കണക്കിലെടുത്ത് അഞ്ജലിയിലേക്ക് എത്തുകയായിരുന്നു. 'കോബാൾട്ട് ബ്ലൂ', 'ക്ലാസ്' എന്നീ പരമ്പരകളിലൂടെയും 'ബാഡ് ഗേൾ' എന്ന തമിഴ് സിനിമയിലൂടെയും ശ്രദ്ധനേടിയ നടിയാണ് അഞ്ജലി ശിവരാമൻ.

സിനിമയിൽ അമൃതയുടെ മാതാപിതാക്കളായി ഹോളിവുഡ് താരം എമിലി വാട്‌സൺ (മരിയ അന്റോനെറ്റ് ഗോട്ടെസ്മാൻ), ജയ്ദീപ് അഹ്ലാവത്ത് (ഉംറാവു സിംഗ് ഷെർഗിൽ) എന്നിവരാണ് അഭിനയിക്കുന്നത്. ജിം സർഭ് (കാൾ ഖണ്ഡാലവാല), അഞ്ജന വസൻ (ഇന്ദിര ഷെർഗിൽ) എന്നിവരും സിനിമയിൽ അണിനിരക്കുന്നു. 'മാഡം അസൂരി' എന്ന കഥാപാത്രമായി പ്രിയങ്ക ചോപ്രയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് താരം.

News Malayalam 24x7
newsmalayalam.com