''അളിയാ...എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളൂ''; കാട്ടാളന്‍ വീഡിയോയില്‍ കമന്റിട്ടയാള്‍ക്ക് പെപ്പെയുടെ മറുപടി

'എന്തുണ്ടായിട്ടും എന്താ കാര്യം പെപ്പെയെല്ലെ നായകന്‍' എന്നായിരുന്നു കമന്റ്
KATTALAN
KATTALAN NEWS MALAYALAM 24X7
Published on
Updated on

മാര്‍ക്കോയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രമാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'കാന്താര'യുടെ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥ് ആണ് കാട്ടാളനും സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമാണ് കാട്ടാളന്‍. അജനീഷ് ലോക്‌നാഥിന്റെ സിനിമകള്‍ ചേര്‍ത്തുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പുറത്തുവിട്ടിരുന്നു. ഈ വീഡിയോയ്ക്ക് നെഗറ്റീവ് കമന്റിട്ടയാള്‍ക്ക് പെപ്പെ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

KATTALAN
തമിഴിലെ ആദ്യ 1000 കോടി കളക്ഷന്‍ നേടുമോ? പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കൂലി

'എന്തുണ്ടായിട്ടും എന്താ കാര്യം പെപ്പെയെല്ലെ നായകന്‍' എന്നായിരുന്നു കമന്റ്. ''അളിയാ...എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളു..... എല്ലാം സെറ്റാവും'' എന്നായിരുന്നു പെപ്പെയുടെ മറുപടി.

പെപ്പെയ്ക്ക് പിന്തുണയുമായി നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. 'നിങ്ങടെ ഇടി ഉണ്ടേല്‍ നുമ്മ കാണാന്‍ കേറും' എന്നാണ് ഒരു ആരാധകന്‍ പെപ്പെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇട്ടിരിക്കുന്ന കമന്റ്.

രജിഷ വിജയനാണ് കാട്ടാളനില്‍ നായികയായി എത്തുന്നത്. ജഗദീഷ്, സിദ്ദീഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദേവാണ് ഡിഒപി. എം.ആര്‍ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com