ദുരൂഹതയും ഭയവും നിറച്ച് 'അരൂപി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകനായ അഭിലാഷ് വാര്യർ ആണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്
'അരൂപി'  ഫസ്റ്റ് ലുക്ക്
'അരൂപി' ഫസ്റ്റ് ലുക്ക്
Published on
Updated on

കൊച്ചി: പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളായി അഭിലാഷ് വാരിയർ ഒരുക്കുന്ന പുതിയ ചിത്രം 'അരൂപി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവ് എം.ആർ. രാജാകൃഷ്ണൻ, ഗോപി സുന്ദർ,കിഷൻ മോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തന്നെ ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു.

പുതുമുഖങ്ങളായ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ, അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'അരൂപി'  ഫസ്റ്റ് ലുക്ക്
ഇൻഡസ്ട്രി 'ഹിറ്റ്' അടിച്ചോ? 2025ലെ മികച്ച മലയാള സിനിമകൾ

സംവിധായകനായ അഭിലാഷ് വാര്യർ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനുവേണ്ടി അമൻ ഛായാഗ്രഹണവും വി.ടി. വിനീത് എഡിറ്റിങ്ങും നിർവഹിക്കുന്നു. മലയാളത്തിലെ ഹിറ്റ് മേക്കർ ഗോപി സുന്ദറാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഗാനങ്ങൾക്ക് വരികൾ എഴുതിയത് ബി.കെ. ഹരിനാരായണൻ.

'അരൂപി'  ഫസ്റ്റ് ലുക്ക്
ദൃശ്യം ത്രീയിൽ അക്ഷയ് ഖന്ന ആവശ്യപ്പെട്ടത് 21 കോടിയും വിഗ്ഗും; കരാർ ലംഘിച്ചതിന് നടനെതിരെ നിയമനടപടിയുമായി നിർമാതാക്കൾ

ഓഡിയോഗ്രാഫി: എം. ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ,കലാസംവിധാനം : മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം: ഷാജി കൂനൻ കൂനമാവ്, മേക്കപ്പ് : ജിജു കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ : പ്രവീൺ ബി. മേനോൻ, ചീഫ് അസോസിയേറ്റ് : രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ: അഭിഷേക്, നൃത്തസംവിധാനം: ടിബി ജോസഫ്, സ്റ്റിൽസ് : സതീഷ്,ഡിജിറ്റൽ മാർക്കറ്റിംഗ്: ജാങ്കോ സ്പേസ്, സ്റ്റുഡിയോ : സപ്ത റെക്കോർഡ്, പോസ്റ്റർ : പാൻഡോട്ട്,പി.ആർ.ഒ : വിവേക് വിനയരാജ്, എ എസ്. ദിനേഷ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com