"അവൾ ഉയിർത്തെഴുന്നേൽക്കുന്നു അവൾക്കൊപ്പം നമ്മളും, റീ ഇൻട്രൊഡ്യൂസിങ് ഭാവന"; 'അനോമി' ജനുവരി 30ന്

റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്
'അനോമി'യിൽ ഭാവന
'അനോമി'യിൽ ഭാവനSource: Instagram / anomiemovie_
Published on
Updated on

കൊച്ചി: ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അനോമി' ജനുവരി 30ന് തിയേറ്ററുകളിലേക്ക് എത്തും. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഭാവന എത്തുന്നത്. നടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വ വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. റിയാസ് മാരാത്ത് ആണ് 'അനോമി'യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ, തീവ്രവും നിശ്ചയദാർഢ്യമുള്ളതുമായ ഒരു കഥാപാത്രത്തെയാണ് ഭാവന സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് റിലീസ് അനൗൺസ്മെന്റ് വീഡിയോ വ്യക്തമാക്കുന്നത്. മുടി വാരിക്കെട്ടി, തീ പാറുന്ന കണ്ണുകളുമായി നടന്നുവരുന്ന നടിയുടെ കഥാപാത്രത്തെയാണ് വീഡിയോയിൽ കാണുന്നത്. വൈകാരിക ആഴവും ധീരമായ പ്രതിരോധവും സമന്വയിക്കുന്ന ഒരു കഥാപാത്രമാണ് ഭാവനയുടെ സാറ ഫിലിപ്പ് എന്നാണ് മുൻപ് ഇറങ്ങിയ ക്യാരക്ടർ പോസ്റ്റർ നൽകിയ സൂചന. ഭാവനയുടെ കരിയറിലെ തന്നെ ഏറ്റവും അടരുകളുള്ള കഥാപാത്രമാകും സാറ ഫിലിപ്പ്.

സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലോക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്. 'ദ ഇക്വേഷൻ ഓഫ് ഡെത്ത്' (മരണത്തിന്റെ സമവാക്യം) എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

'അനോമി'യിൽ ഭാവന
ചന്ദ്ര, രേഖ, ഫാത്തിമ...; 2025ൽ പെൺപെരുമയിൽ തലയുയർത്തിയ മലയാള സിനിമ

വിഷ്ണു അ​ഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. സുജിത് സാരംഗ് കാമറ ചലിപ്പിച്ച ചിത്രത്തിന് ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി 100ൽ അധികം ദിവസം ചിത്രീകരിച്ച 'അനോമി'യുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്.

'അനോമി'യിൽ ഭാവന
ഇൻഡസ്ട്രി 'ഹിറ്റ്' അടിച്ചോ? 2025ലെ മികച്ച മലയാള സിനിമകൾ

ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിങ് നിർവഹിച്ചത്. എഡിറ്റിങ് - കിരൺ ദാസ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com