വൻ വരവേൽപ്പിന് നന്ദി, തിയേറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ ദയവായി സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കരുത്; കുറിപ്പുമായി ഭാവന സ്റ്റുഡിയോസ്

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്
'ബെത്‍ലഹേം കുടുംബ യൂണിറ്റ്' സിനിമ
'ബെത്‍ലഹേം കുടുംബ യൂണിറ്റ്' സിനിമ
Published on
Updated on

നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കിയ 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' മികച്ച കളക്ഷൻ നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 21ന് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് കാണികൾ നൽകുന്ന വൻ വരവേൽപ്പിന് നന്ദി അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ്. ചിത്രത്തിലെ ദൃശ്യങ്ങൾ ദയവായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്നും നിർമാണ കമ്പനി അഭ്യർഥിച്ചു.

ഭാവന സ്റ്റുഡിയോസ് പങ്കുവച്ച കുറിപ്പ്:

പ്രിയപെട്ടവരെ,

ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന് നിങ്ങൾ നൽകുന്ന വൻ വരവേൽപ്പിന് നന്ദി.

നിങ്ങളുടെ സന്തോഷം ഞങ്ങൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, സിനിമ കാണാനിരിക്കുന്ന മറ്റുള്ളവരുടെ ആസ്വാദനത്തെ സാരമായി ബാധിക്കുമെന്നതിനാൽ, തിയേറ്ററിൽ നിന്നുള്ള ചിത്രത്തിലെ ദൃശ്യങ്ങൾ ദയവായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

സിനിമയുടെ സർപ്രൈസുകൾ എല്ലാവരും തിയേറ്ററിൽ തന്നെ ആസ്വദിക്കട്ടെ.

സ്നേഹത്തോടെ

ഭാവന സ്റ്റുഡിയോസ്

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് 'ബെത്‍ലഹേം കുടുംബ യൂണിറ്റ്'. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

'ബെത്‍ലഹേം കുടുംബ യൂണിറ്റ്' സിനിമ
പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com