സൂപ്പർ സ്റ്റാർ കരൺ ചന്ദ് ആയി ബിബിൻ പെരുമ്പിള്ളി; "ആശാൻ" ക്യാരക്ടർ പോസ്റ്റർ പുറത്ത്

നടൻ ഷോബി തിലകനും ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ ക്യാരക്ടർ പോസ്റ്ററും നേരത്തെ പുറത്ത് വന്നിരുന്നു.
ആശാൻ ക്യാരക്ടർ പോസ്റ്റർ
ആശാൻ ക്യാരക്ടർ പോസ്റ്റർ Source; Social Media
Published on
Updated on

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത "ആശാൻ" എന്ന ചിത്രത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സൂപ്പർ സ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടൻ ബിബിൻ പെരുമ്പിള്ളിയുടെ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലോക'യിൽ ശ്രദ്ധേയമായ വേഷത്തിൽ ബിബിൻ പെരുമ്പിള്ളി എത്തിയിരുന്നു.

ആശാൻ ക്യാരക്ടർ പോസ്റ്റർ
അവര്‍ ഒന്നിക്കുന്നു? രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന് റിപ്പോർട്ട്

മലയാള സിനിമയിൽ മികച്ച കാരക്ടർ വേഷങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്ന നടനാണ് ഇപ്പൊൾ ബിബിൻ. 'ലോക'യിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിൻ മികച്ച പ്രകടനം നൽകിയത്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ്‌ ഓഫ് കൊത്ത, റൈഫിൾ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന "ആശാൻ" എന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നടൻ ഷോബി തിലകനും ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ ക്യാരക്ടർ പോസ്റ്ററും നേരത്തെ പുറത്ത് വന്നിരുന്നു. "രോമാഞ്ചം" എന്ന ചിത്രത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ആശാൻ ക്യാരക്ടർ പോസ്റ്റർ
കമ്മീഷണർ ഇനി 4 K യിൽ എത്തും; ബിഫോർ ആന്റ് ആഫ്റ്റർ വേർഷനിൽ ടീസർ

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെൻടൽ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്. ഓവർസീസ് പാർട്ണർ - ഫാർസ് ഫിലിംസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com