ബിജു മേനോൻ ചിത്രം 'അവറാച്ചൻ & സൺസ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമയാകും ചിത്രം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന
'അവറാച്ചൻ ആൻഡ് സൺസ്' ഫസ്റ്റ് ലുക്ക്
'അവറാച്ചൻ ആൻഡ് സൺസ്' ഫസ്റ്റ് ലുക്ക്
Published on
Updated on

കൊച്ചി: ബിജു മേനോൻ നായകനാകുന്ന 'അവറാച്ചൻ ആൻഡ് സൺസ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ ആകും ചിത്രം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'അവറാച്ചൻ ആൻഡ് സൺസ്' ഫസ്റ്റ് ലുക്ക്
"മൈനസ് 27 ഡിഗ്രി തണുപ്പ്, ഞാൻ സൽവാർ കമീസിലും മറ്റെല്ലാവരും ജാക്കറ്റിലും"; 'ഫന' ചിത്രീകരണ ഓർമകൾ പങ്കുവച്ച് കജോൾ
 'അവറാച്ചൻ ആൻഡ് സൺസ്' ഫസ്റ്റ് ലുക്ക്
'അവറാച്ചൻ ആൻഡ് സൺസ്' ഫസ്റ്റ് ലുക്ക്

അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രത്തിന്റെ സഹ നിർമാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി : സജിത് പുരുഷൻ, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി.

'അവറാച്ചൻ ആൻഡ് സൺസ്' ഫസ്റ്റ് ലുക്ക്
"സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്!" പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി 'കാട്ടാളൻ' ടീം

വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ: ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു, സ്റ്റിൽസ്: ബിജിത് ധർമടം, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടെയ്‌ൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്‌ൻമെന്റ്, അഡ്വെർടൈസിങ്: ബ്രിങ് ഫോർത്ത്, വിഎഫ്എക്സ്: പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, പിആർഒ: പ്രതീഷ് ശേഖർ.

News Malayalam 24x7
newsmalayalam.com