ഞെട്ടിക്കുന്ന മേക്കോവറിൽ ബില്ലി ഐലിഷ്; 'ദ ബെൽ ജാർ' ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

സിൽവിയ പ്ലാത്തിന്റെ 1963ൽ പുറത്തിറങ്ങിയ ആത്മകഥാംശമുള്ള നോവലിനെ (ദ ബെൽ ജാർ) ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്
'ദ ബെൽ ജാർ' സെറ്റിൽ ബില്ലി ഐലിഷ്
'ദ ബെൽ ജാർ' സെറ്റിൽ ബില്ലി ഐലിഷ്Source: X / filmfocusHQ
Published on
Updated on

പ്രശസ്ത എഴുത്തുകാരി സിൽവിയ പ്ലാത്തിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'ദ ബെൽ ജാർ'. ഗ്രാമി, ഓസ്കർ പുരസ്കാര ജേതാവായ പോപ്പ് താരം ബില്ലി ഐലിഷ് ആണ് സിനിമയിലെ പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ബില്ലിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഞെട്ടിക്കുന്ന മേക്കോവറിലാണ് താരം ചിത്രത്തിൽ എത്തുന്നത്.

ചെമ്പൻ തവിട്ടുനിറത്തിലുള്ള മുടിയോടെ തിരിച്ചറിയാൻ പോലുമാകാത്ത ലുക്കിലാണ് ബില്ലി ലൊക്കേഷൻ ചിത്രങ്ങളിൽ കാണപ്പെടുന്നത്. തിളങ്ങുന്ന ചുവന്ന ലിപ്സ്റ്റിക്, കമ്മലുകൾ എന്നിവയ്‌ക്കൊപ്പം ചുവന്ന പോയിന്റെൽ ഷോർട്ട് സ്ലീവ് സ്വെറ്ററും, ചെക്കേർഡ് പ്ലീറ്റഡ് സ്കേർട്ടും, അതിന് അനുയോജ്യമായ ചുവന്ന ടി-സ്ട്രാപ്പ് ഹീൽസും, ഹാൻഡ് ബാഗും ഉൾപ്പെടെ വിന്റേജ് സ്റ്റൈലിലാണ് ബില്ലിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ടൊറന്റോയിൽ 'ദ ബെൽ ജാർ' ഷൂട്ടിങ് പുരോഗമിക്കുകയാണ്.

'ദ ബെൽ ജാർ' സെറ്റിൽ ബില്ലി ഐലിഷ്
100 മില്യൺ സ്ട്രീമിങ് മിനുട്സ്! ഒടിടിയിലും തരംഗമായി 'ബാലൻ'

സിൽവിയ പ്ലാത്തിന്റെ 1963ൽ പുറത്തിറങ്ങിയ ആത്മകഥാംശമുള്ള നോവലിനെ (ദ ബെൽ ജാർ) ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 'വുമൺ ടോക്കിങ്' എന്ന ചിത്രത്തിലൂടെ ഓസ്കർ നേടിയ സാറാ പോളി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 1950കളിലെ ന്യൂയോർക്കിന്റെ പശ്ചാത്തലത്തിൽ, വിഷാദരോഗവും മാനസിക സമ്മർദ്ദങ്ങളും അനുഭവിക്കുന്ന എസ്തർ ഗ്രീൻവുഡ് എന്ന കഥാപാത്രത്തിലൂടെയാണ് നോവൽ കഥ പറയുന്നത്. ബില്ലി ഐലിഷ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'ദ ബെൽ ജാർ' സെറ്റിൽ ബില്ലി ഐലിഷ്
ONE LINE | മിയാസാക്കിയുടെ പ്രണയം നിറഞ്ഞ ആന്റി വാർ മൂവി!

എസ്തറിന്റെ അമ്മയുടെ വേഷത്തിൽ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള കാരി മുള്ളിഗൻ ആണ് എത്തുന്നത്. ഒപ്പം കോനർ സ്റ്റോറിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്ലാൻ ബി എന്റർടെയ്‌ൻമെന്റും സ്റ്റുഡിയോ കനാലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫോക്കസ് ഫീച്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

അമേസൺ പ്രൈം പരമ്പരയായ 'സ്വാം' ലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ബില്ലി ഐലിഷിന്റെ ആദ്യ ഫീച്ചർ ഫിലിം അഭിനയ സംരംഭമാണിത്. 2027ലാകും ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുക.

News Malayalam 24x7
newsmalayalam.com