ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രം; 'മഹാകാളി'യിൽ ബോളിവുഡ് താരം രോഹിത് സറഫ്

പൂജ അപർണ കൊല്ലുരുവാണ് 'മഹാകാളി' സംവിധാനം ചെയ്യുന്നത്
'മഹാകാളി'യിൽ ബോളിവുഡ് താരം രോഹിത്  സറഫ്
'മഹാകാളി'യിൽ ബോളിവുഡ് താരം രോഹിത് സറഫ്
Published on
Updated on

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'മഹാകാളി'യിൽ നിർണായക വേഷം ചെയ്യാൻ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തിൽ ജോയിൻ ചെയ്ത താരം ഹൈദരാബാദിലെ ഒരു നിർണായക ഷെഡ്യൂൾ പൂർത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ 'ഹനുമാന്റെ' അടുത്ത അധ്യായമാണ് 'മഹാകാളി'യിലൂടെ അവതരിപ്പിക്കുന്നത്. രോഹിത് സറഫിന്റെ സാന്നിധ്യം ചിത്രത്തിന് ഉത്തരേന്ത്യൻ യുവപ്രേക്ഷകർക്കിടയിലും കൂടുതൽ ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് സൂപ്പർതാരമായ അക്ഷയ് ഖന്നയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വമ്പൻ പാൻ ഇന്ത്യൻ റിലീസായി ചിത്രം ലക്ഷ്യമിടുന്നത്. നേരത്തെ പുറത്തുവന്ന, ചിത്രത്തിലെ ഭൂമി ഷെട്ടി, അക്ഷയ് ഖന്ന എന്നിവരുടെ ഫസ്റ്റ് ലുക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

'മഹാകാളി'യിൽ ബോളിവുഡ് താരം രോഹിത്  സറഫ്
'ധുരന്ധർ 2' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം? Dhurandhar 2 OTT Updates

സിനിമയുടെ ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുകയാണ്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് 'മഹാകാളി' ഒരുക്കുന്നത്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തുവരിക.

രചന- പ്രശാന്ത് വർമ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com