റെക്കോർഡുകൾ തകർത്ത് 'ബോർഡർ 2'; റിലീസ് ആയി മൂന്നാം നാൾ 100 കോടി ക്ലബിൽ

അനുരാഗ് സിംഗ് ആണ് 'ബോർഡർ 2' സംവിധാനം ചെയ്തത്
'ബോർഡർ 2'  കളക്ഷൻ
'ബോർഡർ 2' കളക്ഷൻSource: X
Published on
Updated on

ന്യൂ ഡൽഹി: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 'ബോർഡർ 2'. 1997ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ബോർഡറി'ന്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം, ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ഈ നേട്ടം. സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തിയ സിനിമ അനുരാഗ് സിംഗ് ആണ് സംവിധാനം ചെയ്തത്.

വമ്പൻ കളക്ഷനാണ് സിനിമ ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് പ്രകാരം, സിനിമ ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 30 കോടി രൂപയാണ് നേടിയത്. ഇതോടെ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രൺവീർ സിംഗിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ധുരന്ധർ' ആദ്യദിനം നേടിയ 28 കോടി രൂപ എന്ന റെക്കോർഡ് 'ബോർഡർ 2' മറികടന്നു. സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയ വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണിത്.

'ബോർഡർ 2'  കളക്ഷൻ
"ദിവസവും 16 മണിക്കൂർ ജോലി, കഴിക്കാൻ ബിസ്ക്കറ്റും വെള്ളവും"; കരിയറിന്റെ തുടക്കകാലത്തെപ്പറ്റി വിക്രാന്ത് മാസി

വാരാന്ത്യത്തിൽ, 121 കോടി രൂപ കളക്ഷൻ നേടിയ 'ബോർഡർ 2' സണ്ണി ഡിയോളിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി മാറി. സണ്ണിയുടെ 'ജാട്ട്' എന്ന സിനിമയുടെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷനാണ് (88.72 കോടി രൂപ) സിനിമ മറികടന്നത്. 'ധുരന്ധറി'ന്റെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷനും (103 കോടി രൂപ) സിനിമ പിന്നിട്ടു. 2026ൽ 100 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ ഹിന്ദി ചിത്രമാണിത്.

'ബോർഡർ 2'  കളക്ഷൻ
ഇന്റർനെറ്റ് ഏറ്റെടുത്ത 'നിഹിലിസ്റ്റ് മീം'; ഹെർസോഗിന്റെ പെൻഗ്വിന്റെ 'മരണത്തിലേക്കുള്ള മാർച്ച്'

സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളും വന്നിരുന്നു. ഒരു ക്ലാസിക് ചിത്രത്തെ നശിപ്പിക്കുകയാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. എന്നാൽ, റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് 'ബോർഡർ 2' നേടിയെടുക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് സിനിമയ്ക്ക് ലഭിക്കുന്ന ഗംഭീര കളക്ഷൻ.

അനുരാഗ് സിംഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സണ്ണി ഡിയോൾ, ദിൽജിത് ദോസഞ്ജ്, വരുൺ ധവാൻ, അഹാൻ ഷെട്ടി, സോനം ബജ്‌വ, മോണ സിംഗ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഭുഷൻ കുമാർ, ജെ.പി. ദത്ത എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com