'വാര്‍ 2' ട്രെയ്‌ലര്‍; ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും നേര്‍ക്കുനേര്‍

അയാന്‍ മുഖര്‍ജിയാണ് വാര്‍ 2 സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററിലെത്തും.
War 2
വാർ 2 ട്രെയ്ലറില്‍ നിന്ന് Source : YouTube Screen Grab
Published on

ആരാധകര്‍ കാത്തിരുന്ന ബോളിവുഡ് ചിത്രം വാര്‍ 2ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഋത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. രണ്ട് മിനിറ്റ് അഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഋത്വികിന്റെയും എന്‍ടിആറിന്റെയും വോയിസോവറിലാണ് പോകുന്നത്.

ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറിനും ഒപ്പം തന്നെ കിയാര അദ്വാനിക്കും ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രം നിര്‍മിച്ചിരിക്കുന്നത് യഷ് രാജ് ഫിലിംസ് തന്നെയാണ്. 2019ല്‍ പുറത്തിറങ്ങിയ വാര്‍ എന്ന ചിത്രത്തിന്റെ സീക്വലാണ് വാര്‍ 2.

War 2
രജനികാന്ത് ആത്മകഥ എഴുതുന്നു; വെളിപ്പെടുത്തി ലോകേഷ് കനകരാജ്

ഋത്വിക് റോഷന്‍ കബീര്‍ എന്ന കഥാപാത്രത്തെയാണ് ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ അതേ കഥാപാത്രമായി തന്നെയാണ് ഋത്വിക് എത്തുന്നത്. ആദ്യ ഭാഗത്തില്‍ വാണി കപൂറും ടൈഗര്‍ ഷ്രോഫും പ്രധാന കഥാപാത്രങ്ങളായിരുന്നു.

അയാന്‍ മുഖര്‍ജിയാണ് വാര്‍ 2 സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററിലെത്തും. ഇന്ത്യന്‍ ആക്ഷന്‍ സിനിമകളുടെ അതിരുകള്‍ ഭേദിക്കാനാണ് ആദിത്യ ചോപ്രയുടെ വൈആര്‍എഫ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.

ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബെഞ്ചമിന്‍ ജാസ്പറാണ് ഛായാഗ്രഹണം. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ മറ്റൊരു ചിത്രമായ ആല്‍ഫയിലെ കേന്ദ്ര കഥാപാത്രങ്ങളായ ആലിയ ഭട്ടും ശര്‍വരിയും വാര്‍ 2ല്‍ കാമിയോ റോളിലെത്തുമെന്നും സൂചനയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com