സെന്‍സറിങിന് ശേഷം കുട്ടിയെ കൊലപ്പെടുത്തുന്ന രംഗം ഉള്‍പ്പെടുത്തിയെന്ന പരാതി; വെള്ളിനക്ഷത്രത്തിനെതിരെ വര്‍ഷങ്ങളായി നിലനിന്ന കേസ് റദ്ദാക്കി

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വെള്ളിനക്ഷത്രം'.
Vellinakshathram Movie
വെള്ളിനക്ഷത്രം
Published on

കൊച്ചി: പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വെള്ളിനക്ഷത്രം'. 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തിനെതിരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസ് കോടതി റദ്ദാക്കി. ചിത്രത്തില്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സീന്‍ ഉള്‍പ്പെടുത്തി എന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസായിരുന്നു ഇത്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ശേഷം ഇത്തരത്തിലൊരു രംഗം സിനിമയില്‍ ഉള്‍പ്പെട്ടു എന്നതിന്റെ പേരില്‍ തുടര്‍ന്നിരുന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രംഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. അതാണിപ്പോള്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. 'വെള്ളിനക്ഷത്രത്തിന്റെ' വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചനാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Vellinakshathram Movie
"ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടാന്‍ തോന്നി"; കാന്‍സര്‍ ആണെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് വിക്കി കൗശലിന്റെ പിതാവ്

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷം ഉള്‍കൊള്ളിച്ചതാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സീന്‍ എന്നായിരുന്നു ആരോപണം. എന്നാല്‍ അതിന് തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ആ സീന്‍ ചിത്രത്തിലുള്ളതുകൊണ്ട് മാത്രം കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഹൊറര്‍ കോമഡി ചിത്രമായ 'വെള്ളിനക്ഷത്രം' പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ചിത്രമായിരുന്നു. തരുണി സച്ചദേവ്, മീനാക്ഷി, കാര്‍ത്തിക, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com