സുന്ദരന്മാരേ സുന്ദരിമാരേ....അഭിനേതാക്കളെ തേടി വൈക്കം മുഹമ്മദ് ബഷീര്‍; ചിത്രം സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകര്‍

'ഫ്രം ദി മേക്കേഴ്സ് ഓഫ് സെക്കന്റ് ഷോ' എന്ന വിശേഷണവുമായി എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കുവച്ച് കഴിഞ്ഞു.
സുന്ദരന്മാരേ സുന്ദരിമാരേ....അഭിനേതാക്കളെ തേടി വൈക്കം മുഹമ്മദ് ബഷീര്‍; ചിത്രം സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകര്‍
Published on
Updated on

കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനയതക്കളെ തേടുന്ന കാസ്റ്റിംഗ് കാള്‍ വീഡിയോ ശ്രദ്ധേയമാകുന്നു. എ ഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ച വീഡിയോയില്‍ വൈക്കം മുഹമ്മദ് ബഷീറാണ് അഭിനേതാക്കളെ തേടുന്നത്. കോഴിക്കോട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതി യുവാക്കളെ തേടുന്നതായി അറിയിക്കുന്ന വീഡിയോ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

'ഫ്രം ദി മേക്കേഴ്സ് ഓഫ് സെക്കന്റ് ഷോ' എന്ന വിശേഷണവുമായി എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കുവച്ച് കഴിഞ്ഞു. വീഡിയോയിലെ ചില 'ഹിഡന്‍ ഡീറ്റൈല്‍സും' ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ ക്ഷണിക്കുന്ന പോസ്റ്ററിന്റെ താഴെ ഒളിഞ്ഞിരിക്കുന്ന ഒരു വരി, തൊട്ടപ്പുറത്തെ കവലയില്‍ കുരുടിയും പിള്ളേരും കാണും, ദം ഉള്ളവര്‍ കേറി പോര്..' എന്നിവയാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.

സുന്ദരന്മാരേ സുന്ദരിമാരേ....അഭിനേതാക്കളെ തേടി വൈക്കം മുഹമ്മദ് ബഷീര്‍; ചിത്രം സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകര്‍
ഡോൺ പാലത്തറയുടെ സംവിധാനത്തിൽ പുതിയ ചിത്രം; പ്രധാന വേഷങ്ങളിലെത്തുക പാർവതി തിരുവോത്തും ദിലീഷ് പോത്തനും

ചിത്രം ശ്രീനാഥിന്റെ ആദ്യ ചിത്രമായ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമാണോ എന്ന തരത്തില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ബ്ലൂ വെയില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ നിലവില്‍ പുറത്ത് വിട്ടിട്ടില്ല. പി ആര്‍ ഓ - റോജിന്‍ കെ റോയ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com