റോഷൻ മാത്യുവിന്റെ പുത്തൻ അവതാരം; 'ചത്താ പച്ച' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുങ്ങുന്ന 'ചത്താ പച്ച'യുടെ സംവിധാനം അദ്വൈത് നായർ ആണ്
'ചത്താ പച്ച'യിൽ റോഷൻ മാത്യൂ
'ചത്താ പച്ച'യിൽ റോഷൻ മാത്യൂSource: Instagram / chathapachathefilm
Published on
Updated on

കൊച്ചി: ഏറെ ആകാംക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന മലയാളം ചിത്രമാണ് 'ചത്താ പച്ച'. ഫസ്റ്റ് ലുക്കും ടീസറും കൊണ്ട് തന്നെ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ ‘ചത്ത പച്ച’യിലെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുന്നു. റോഷൻ മാത്യുവിന്റെ 'വെട്രി' എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണിപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നടൻ സിനിമയിൽ എത്തി 10 വർഷം തികയുന്ന വേളയിലാണ് ഈ പോസ്റ്റർ പുറത്തിവിട്ടിരിക്കുന്നത്.

ലോക പ്രശസ്തമായ ഡബ്ല്യുഡബ്ല്യുഇ (WWE)യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുങ്ങുന്ന 'ചത്താ പച്ച'യുടെ സംവിധാനം അദ്വൈത് നായർ ആണ്. രമേഷ് & രിതേഷ് എസ് രാമകൃഷ്ണൻ, ഷൗഖത് അലി, കാൻസ് അവാർഡ് ജേതാവും 'ചത്ത പച്ച'യുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ഷിഹാൻ ഷൗഖത് എന്നിവരുടെ റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യൂ, വിശാഖ് നായർ, ഇഷാൻ ഷൗഖത് എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ത്യൻ സംഗീത രംഗത്തെ അതികായന്മാർ ആയ ശങ്കർ–എഹ്സാൻ–ലോയ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്നത് ചിത്രത്തിന്റെ ആകാംക്ഷ വർധിപ്പിക്കുന്നു. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം, കലയ് കിംഗ്സണിന്റെ ആക്ഷൻ കൊറിയോഗ്രാഫി, വിനായക് ശശികുമാർ എഴുതുന്ന ഗാനങ്ങൾ, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്ങ് അങ്ങനെ ഒരുപറ്റം മികച്ച സാങ്കേതിക വിദഗ്ധരുടെ കൂട്ടുകെട്ട് കൂടിയാണ് 'ചത്താ പച്ച'.

'ചത്താ പച്ച'യിൽ റോഷൻ മാത്യൂ
മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പോപ്പ് ഗായിക കാറ്റി പെറിയും പ്രണയത്തിൽ

ഇന്ത്യൻ സിനിമയിലെ ശക്തമായ വിതരണ ശൃംഖലയുടെ പിന്തുണയും 'ചത്താ പച്ച'യ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ, ദുൽഖർ സൽമാന്റെ ബാനറായ വേഫെയറർ ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് ഏറ്റെടുതിരിക്കുന്നത്.

തമിഴ്‌നാട്ടിലും കർണാടകയിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പിവിആർ ഐനോക്സ് പിക്ചേഴ്സ്. ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ചിത്രം അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ധർമ പ്രൊഡക്ഷൻസും വിതരണത്തിൽ പങ്കാളികളാണ്. സിനിമയുടെ സംഗീത അവകാശങ്ങൾ ടി-സീരീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com