

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കിയ 'ചിന്ന ചിന്ന ആസൈ' മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിച്ചത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മിച്ചത്.
ആദ്യ ആഴ്ചയില്‍ ലഭിച്ചതിലും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് രണ്ടാം വാരത്തില്‍ ലഭിക്കുന്നത്. കേരളത്തിനൊപ്പം ചിത്രം ഗള്‍ഫിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. മധുബാല, ഇന്ദ്രന്‍സ് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോര്‍ത്തിണക്കി മനോഹരമായി കഥ പറയുന്ന ഫീല്‍ ഗുഡ് ഡ്രാമ രചിച്ചതും സംവിധായിക വര്‍ഷ വാസുദേവ് തന്നെയാണ്.
പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരിച്ച ഈ സിനിമ ഒരേ സമയം മനസ്സില്‍ തൊടുന്നതും, വിനോദം പകര്‍ന്ന് കൊണ്ട് തന്നെ പ്രേക്ഷകരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവന്‍ മാസ്റ്റര്‍ ആയി ഇന്ദ്രന്‍സ് എത്തുമ്പോള്‍, ലീല എന്ന നായികാ കഥാപാത്രമായാണ് മധുബാല അഭിനയിച്ചിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തിയിരിക്കുകയാണ്. ഇന്ദ്രന്‍സ് സമീപകാലത്തെ തന്റെ അമ്പരപ്പിക്കുന്ന പ്രകടങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ശീലം പുതിയ 'ചിന്ന ചിന്ന ആസൈ'യിലൂടെയും തുടരുകയാണ്. അത്ര അനായാസമായാണ് അദ്ദേഹം മാധവന്‍ മാസ്റ്റര്‍ ആയി വെള്ളിത്തിരയില്‍ പകര്‍ന്നാടിയത്. മധുബാലയും ഇന്ദ്രന്‍സും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
അപര്‍ണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫര്‍ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം മികച്ച മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍: റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍: രംഗനാഥ് രവി, സൗണ്ട് മിക്‌സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫര്‍: ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: നവനീത് കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍: ബിജു പി കോശി, ഡി ഐ: ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍: ജെറി, പബ്ലിസിറ്റി ഡിസൈന്‍സ്: ഇല്ലുമിനാര്‍റ്റിസ്റ്റ്, ട്രൈലെര്‍ കട്ട്‌സ്: മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി, ഉമ ദേവി, വരുണ്‍ ഗ്രോവര്‍, ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ്: ചിന്മയി ശ്രീപദ, കപില്‍ കപിലന്‍, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനില്‍കുമാര്‍, സ്റ്റില്‍സ്: നവീന്‍ മുരളി, പിആര്‍ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍.