ചിരിപ്പിച്ച് പേടിപ്പിക്കാന്‍ റീല്‍സ് രാജാക്കന്മാര്‍ എത്തുന്ന 'മഹാരാജ ഹോസ്റ്റല്‍' തുറക്കുന്നു; പ്രവേശനോത്സവം ജൂലൈയില്‍

നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും കഥയാണ് ചിത്രം പറയുന്നത്.
ചിരിപ്പിച്ച് പേടിപ്പിക്കാന്‍ റീല്‍സ് രാജാക്കന്മാര്‍ എത്തുന്ന 'മഹാരാജ ഹോസ്റ്റല്‍' തുറക്കുന്നു; പ്രവേശനോത്സവം ജൂലൈയില്‍
Published on
Updated on

സോഷ്യല്‍ മീഡിയ ലോകത്തെ വൈറല്‍ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റല്‍' എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുന്‍ അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുള്ള സൂചന. 'മാഗ്‌നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.

ചിരിപ്പിച്ച് പേടിപ്പിക്കാന്‍ റീല്‍സ് രാജാക്കന്മാര്‍ എത്തുന്ന 'മഹാരാജ ഹോസ്റ്റല്‍' തുറക്കുന്നു; പ്രവേശനോത്സവം ജൂലൈയില്‍
നന്ദമുരി ബാലകൃഷ്ണയും കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്നു; NBK 112 ആരംഭിച്ചു

ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊററും കോമഡിയും ചേര്‍ത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയിരുന്ന ടീസര്‍ സൂചന നല്‍കിയിട്ടുണ്ട്.

ചിരിപ്പിച്ച് പേടിപ്പിക്കാന്‍ റീല്‍സ് രാജാക്കന്മാര്‍ എത്തുന്ന 'മഹാരാജ ഹോസ്റ്റല്‍' തുറക്കുന്നു; പ്രവേശനോത്സവം ജൂലൈയില്‍
തിയേറ്റര്‍ കുലുക്കാന്‍ വീണ്ടും 'ഗാട്ട കുസ്തി 2'; വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം ജൂലൈ 3ന് തിയേറ്ററുകളില്‍

ചാരുചിത്ര പ്രൊഡക്ഷന്‍സ്, മധുമിത പ്രൊഡക്ഷന്‍സ് & മണ്‍സൂണ്‍ ടെയില്‍സ് എന്നീ ബാനറുകളില്‍ കരുമുരു രഘുരാമു, ചാര്‍വാക ബ്രഹ്‌മണപ്പള്ളി, രമ്യ വെമൂലപടി, രാഹുല്‍ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കന്‍, ഛായാഗ്രഹണം & എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഷ്‌കര്‍, സംഗീതം: അശ്വിന്‍ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ശാലിനി നമ്പു, ലൈന്‍ പ്രൊഡ്യൂസര്‍: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍: വേലു വാഴയൂര്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ: അഷ്‌കര്‍ അലി, രാജ, അമാന്‍ മെഹര്‍, ഗാനരചന: ജിഷ്ണു എം നായര്‍, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്‍, സ്റ്റണ്ട്: അഷ്‌റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഡുഡു ദേവസി, സ്റ്റില്‍സ്: കാഞ്ചന്‍, ടൈറ്റില്‍ പബ്ലിസിറ്റി ഡിസൈന്‍: അജിന്‍ മേനക്കാത്ത്, സൂരജ് സൂരന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

News Malayalam 24x7
newsmalayalam.com