ചിരഞ്ജീവി - ബോബി കൊല്ലി ചിത്രം 'മെഗാ 158' ആരംഭിച്ചു; നിർണായക വേഷത്തിൽ അനശ്വര രാജൻ?

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ ആണ് സിനിമയുടെ നിർമാണം
ചിരഞ്ജീവിക്കൊപ്പം പവൻ കല്യാൺ
ചിരഞ്ജീവിക്കൊപ്പം പവൻ കല്യാൺSource: youwe Media
Published on
Updated on

ഹൈദരാബാദ്: മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ നിർമിക്കുന്ന ഈ ഹൈ വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് 'മെഗാ 158' എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം.

പവർ സ്റ്റാർ പവൻ കല്യാൺ, നാഗബാബു എന്നിവർ മുഖ്യാതിഥികളായി എത്തിയ പൂജ ചടങ്ങ്, യഥാർഥത്തിൽ മെഗാ ഇവന്റ് ആയി മാറി. മെഗാ ത്രയം വേദി പങ്കിടുന്നത് കാണുന്നത് ആരാധകർക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. പവൻ കല്യാൺ ക്ലാപ് ബോർഡ് നൽകിയപ്പോൾ, സുസ്മിത കൊനിഡെല ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ആദ്യ ഷോട്ട് സംവിധാനം ചെയ്തത് വി.വി. വിനായക് ആണ്. ബി. ഗോപാൽ, കോദണ്ടരാമ റെഡ്ഡി, നാഗബാബു എന്നിവർ നിർമാതാക്കൾക്ക് തിരക്കഥ കൈമാറി. നിരവധി പ്രമുഖ സംവിധായകരുടെയും നിർമാതാക്കളുടെയും സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. കെവിഎൻ പ്രൊഡക്ഷൻസിൽ നിന്നുള്ള ലോഹിത്തും സംഘവും പരിപാടിയിൽ പങ്കെടുത്തു.

ചിരഞ്ജീവിക്കൊപ്പം പവൻ കല്യാൺ
രാം ചരൺ ചിത്രം 'പെദ്ധി' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്; ആഗോള റിലീസ് ജൂൺ നാലിന്

മെഗാ കാൻവാസിൽ ആണ് ഈ ബോബി കൊല്ലി ചിത്രം ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായി എണ്ണമറ്റ ഐക്കോണിക് കഥാപാത്രങ്ങൾക്ക് പേരുകേട്ട ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും തീവ്രമായ വേഷങ്ങളിലൊന്നാകും ഇതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. സിനിമയ്ക്കായി തയ്യാറെടുക്കുന്ന നടന്റെ ജിം സെഷൻ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. .

ചിരഞ്ജീവിക്കൊപ്പം പവൻ കല്യാൺ
ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' റിലീസ് തീയതി പുറത്ത്; നിർമാണം വേഫെറർ ഫിലിംസ്

ചിത്രത്തിൽ ഒരു നിർണായക വേഷത്തിനായി മലയാള നടി അനശ്വര രാജനെ തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റെഗുലർ ഷൂട്ടിങ് നാളെ ഹൈദരാബാദിൽ ആരംഭിക്കും. നേരത്തെ, ചിത്രത്തിന്റെ നിർമാതാക്കൾ ആകർഷകമായ ഒരു കൺസെപ്റ്റ് പോസ്റ്ററും, ശ്രദ്ധേയമായ ഒരു ലുക്ക് ടെസ്റ്റ് ഇമേജും പുറത്തിറക്കിയിരുന്നു. 'വാൾട്ടയർ വീരയ്യ'യുടെ വൻ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ: കെവിഎൻ പ്രൊഡക്ഷൻസ്, നിർമാതാവ്: വെങ്കട്ട് കെ നാരായണ, സംഗീതം: തമൻ എസ്, തിരക്കഥാകൃത്തുക്കൾ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി, അഡീഷണൽ തിരക്കഥാകൃത്തുക്കൾ: ഹരി മോഹന കൃഷ്ണ, വിനീത് പൊട്‌ലൂരി, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, സംഭാഷണങ്ങൾ: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടർമാർ: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടർ: വി. ക്രാന്തി ചക്രവർത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരണ്യ പൊട്‌ല, മാർക്കറ്റിംഗ്ഃ ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

News Malayalam 24x7
newsmalayalam.com