ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' റിലീസ് തീയതി പുറത്ത്; നിർമാണം വേഫെറർ ഫിലിംസ്

'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'
'ഐ ആം ഗെയിം' പോസ്റ്റർ
'ഐ ആം ഗെയിം' പോസ്റ്റർ
Published on
Updated on

കൊച്ചി: മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമി'ന്റെ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഡബ്ബിങ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് ആണ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ്.

'ഐ ആം ഗെയിം' പോസ്റ്റർ
Drishyam 3 Review | ജോർജുകുട്ടിയിലെ ഉള്ളൊഴുക്കുകൾ മോഹൻലാലിൽ ഭ​ദ്രം, പക്ഷേ...

ദുൽഖർ സൽമാൻ, ആന്റണി വർഗീസ് എന്നിവർ കൂടാതെ, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് എന്നിവരാണ്.

'ഐ ആം ഗെയിം' പോസ്റ്റർ
'ഐ ആം ഗെയിം' പോസ്റ്റർ

'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. ദുൽഖർ സൽമാന്റെ 40ാം ചിത്രമായാണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തുവരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

'ഐ ആം ഗെയിം' പോസ്റ്റർ
വെള്ളിത്തിരയിലെ 'മോഹന' ദൃശ്യം | Happy Birthday Mohanlal

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിങ് ഹെഡ് - വിജിത് വിശ്വനാഥൻ.

News Malayalam 24x7
newsmalayalam.com