ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; തിരക്കഥ എം.എ. നിഷാദ്

ജെറി അമൽദേവ് ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്
സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു
സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു
Published on
Updated on

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു. പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. വില്യം& കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ഈ ചിത്രം നിർമിക്കുന്നത്.

നിരവധി പ്രത്യേകതകൾ നിറഞ്ഞ സിനിമയുടെ ടൈറ്റിൽ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പ്രശസ്‌ത സംവിധായകൻ എം.എ. നിഷാദിന്റേതാണ് തിരക്കഥ. മധുര മനോഹരമായ നിരവധി ഗാനങ്ങൾ മലയാള സിനിമക്ക് നൽകിയ ജെറി അമൽദേവ് ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു
'പള്ളിച്ചട്ടമ്പി' ഏപ്രിൽ 15ന് തന്നെ; ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്

ജെറി അമൽദേവിനോടൊപ്പം എം.ജി. ശ്രീകുമാർ ഏറെ ഇടവേളക്ക് ശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മനു മഞ്ജിത്തിന്റേതാണു വരികൾ. പ്രമുഖ താരങ്ങൾക്കൊപ്പം ഭക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സൂപ്പർ താരവും ഈ ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന.

ഉടൻ തന്നെ ചിത്രത്തിന്റെ ടൈറ്റിലും അഭിനേതാക്കളുടെ വിവരങ്ങളും പുറത്തുവിടുമെന്ന് സംവിധായകൻ സാദത്ത് പറഞ്ഞു. ജുബിൻ ജേക്കബിന്റേതാണ് സംഭാഷണം. ഛായാഗ്രഹണം - അനിൽ വിജയ്. മെയ് മധ്യത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആർഒ - വാഴൂർ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com