കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തും. ഈ മാസം 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കേഷൻ വൈകി. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
വലിയ മുതൽമുടക്കിൽ മാസ് എന്റർടെയ്‌നർ ആയാണ് 'പള്ളിച്ചട്ടമ്പി' എത്തുന്നത്. വേൾഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എന്റർടെയ്‌ൻമെന്റ്സ് എന്നീ ബാനറുകളിൽ നൗഫൽ ബ്രജോഷ് മുഹമ്മദ്, ചാണക്യ ചരൺ, ചൈതന്യ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. 1957-58 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ഒരു കാർഷിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കയാദു ലോഹർ ആണ് നായിക.
മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്കു നടൻ ശിവകുമാർ, അജയ് (കന്നഡ , ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ് കുര്യൻ,വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
കോ - പ്രൊഡ്യൂസേഴ്സ് - തൻസീർ സലാം, മേഘ ശ്യാം. 'ദാദാ സാഹിബ്', 'ശിക്കാർ', 'ഒരുത്തി' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യും ഡിസൈൻ - മഞ്ജുഷ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് - കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് - റിഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിങ് ഡയറക്ടർ - ബിനോയ് നമ്പാല, ഫിനാൻസ് - കൺട്രോളർ - അനിൽ ആമ്പല്ലൂർ, ൻ പ്രൊഡ്യൂസർ - അലക്സ് ഇ കുര്യൻ.പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്‌സ് - എബി കോടിയാട്ട്, ജെറി വിൻസന്റ്. പിആർഒ - വാഴൂർ ജോസ്.