ബോക്‌സ് ഓഫീസില്‍ 'കൂലി പവര്‍ഹൗസ്'; റിലീസിന് മുന്‍പ് ചിത്രം നേടിയത് 250 കോടിയെന്ന് റിപ്പോര്‍ട്ട്

കേരളത്തിലും കര്‍ണാടകയിലും തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ ഓഗസ്റ്റ് 14ന് രാവിലെ ആറ് മണിക്ക് തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കും.
Coolie Movie
കൂലി പോസ്റ്റർSource : X
Published on

രജനികാന്തിന്റെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കൂലി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച ചിത്രം റിലീസിന് മുന്നെ തന്നെ 250 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 375 കോടിക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം അന്താരാഷ്ട്ര, ഡിജിറ്റല്‍, മ്യൂസിക്, സാറ്റ്‌ലൈറ്റ് റൈറ്റ്‌സില്‍ നിന്ന് 250 കോടി നേടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 68 കോടിക്കാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര റൈറ്റ്‌സ് വിറ്റഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനര്‍ത്ഥം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും രണ്ടാമത്തെ വലിയ ഡീല്‍ നേടിയെന്നാണ്.

അതോടൊപ്പം കൂലി കേരളത്തില്‍ നിന്ന് ഇതിനോടകം ഏകദേശം 200,000 ടിക്കറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിക്കൂറില്‍ 50,000 ടിക്കറ്റുകളും വിറ്റു. അഡ്വാന്‍സ് ബുക്കിങിലൂടെ മാത്രം കൂലി കേരളത്തില്‍ നിന്ന് മൂന്ന് കോടിയുടെ ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്. ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തും കൂലിക്ക് വന്‍ ഓപ്പണിംഗ് ഉണ്ടെന്നും ആദ്യ ദിവസത്തെ അഡ്വാന്‍സ് ബുക്കിങ് ഇതിനകം 30 കോടിയിലേക്ക് അടുക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Coolie Movie
"ബോളിവുഡില്‍ എഴുത്തുകാര്‍ക്ക് ഇപ്പോള്‍ ഒരു വിലയുമില്ല"; അവര്‍ക്ക് വേണ്ടത് താരങ്ങളെയെന്ന് വിവേക് അഗ്നിഹോത്രി

കേരളത്തിലും കര്‍ണാടകയിലും തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ ഓഗസ്റ്റ് 14ന് രാവിലെ ആറ് മണിക്ക് തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‌നാട്ടില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കാരണം രാവിലെ ഒന്‍പത് മണിക്കാണ് ആദ്യ ഷോ ആരംഭിക്കുക.

2023ല്‍ തുനിവ് എന്ന ചിത്രത്തിന്റെ ആദ്യ ദിന ഷോയ്ക്കിടെ ഒരു ആരാധകന്‍ ദാരുണമായി മരണപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അതിരാവിലെയുള്ള പ്രദര്‍ശനം നിരോധിച്ചിരുന്നു. അതിനാല്‍ സംസ്ഥാനത്ത് രാവിലെ ഒന്‍പത് മണിക്ക് മുന്‍പ് കൂലി പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com