'ദശാവതാരം', മറാത്തി ബ്ലോക്ക്‌ബസ്റ്ററിന് മലയാളം പതിപ്പ്; ആഗോള റിലീസ് ഡിസംബർ 12 ന്

മാക്സ് മാർക്കറ്റിങ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം ടീസർ പുറത്ത്
'ദശാവതാരം' മലയാളം ടീസർ പുറത്ത്
'ദശാവതാരം' മലയാളം ടീസർ പുറത്ത്
Published on

കൊച്ചി: സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിങ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം ടീസർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12ന് കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൗസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിങ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത എന്നിവരാണ്.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത പറയുന്നു. 'ദശാവതാരം' എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വയ്ക്കുന്ന ഇമോഷനും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ദശാവതാരം' മലയാളം ടീസർ പുറത്ത്
വിസ്മയ മോഹൻലാലിന്റെ 'തുടക്കം'; ചിത്രീകരണം ആരംഭിച്ചു

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, കാസ്റ്റിംഗ്-യുഗന്ധർ ദേശ്പാണ്ഡെ (കാസ്റ്റിംഗ് യുഗ), മാർക്കറ്റിംഗ്-പൂർണസ്യ ഒഫീഷ്യൽ, വിഷ്വൽ പ്രൊമോഷൻ (മലയാളം)-ഓഷ്യൻ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ്-സുഗന്ധ ലോണിക്കർ, പബ്ലിസിറ്റി ഡിസൈൻ & വിഷ്വൽ പ്രമോഷൻ-സച്ചിൻ ഗുരവ് (24EIGHTYONE), സോഷ്യൽ മീഡിയ-വൈഭവ് ഷേത്കർ, സീ സ്റ്റുഡിയോസ് ടീം റവന്യൂ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്-ഗിരീഷ് ജോഹർ, ഡിസ്ട്രിബ്യൂഷൻ-സാദിക് ചിതാലികർ, ലീഗൽ-സുചേത ബർമൻ, കിനത് സിസോദിയ, ഫിനാൻസ് ഹെഡ്-നിലേഷ് ദേവദ, മാക്സ് ടീം സിഎംഒ-രോഹൻ റാണെ, കണ്ടന്റ് ആൻഡ് പാർട്ണർഷിപ് ലീഡ് - കവിത സംഗുർദേക്കർ, പിആർഒ- ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com