വിസ്മയ മോഹൻലാലിന്റെ 'തുടക്കം'; ചിത്രീകരണം ആരംഭിച്ചു

വിസ്മയയുടെ ആദ്യ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ
വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'തുടക്ക'ത്തിന്റെ പൂജാ ചടങ്ങ്
വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'തുടക്ക'ത്തിന്റെ പൂജാ ചടങ്ങ്Source: News Malayalam 24x7
Published on

കൊച്ചി: വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ പതിനേഴ് തിങ്കളാഴ്ച കുട്ടിക്കാനത്ത് ആരംഭിച്ചു.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ 'ഒഫീഷ്യൽ ലോഞ്ചിങ്. കഴിഞ്ഞ ഒക്ടോബർ 30ന് കൊച്ചിയിൽ അരങ്ങേറിയിരുന്നു. വിസ്മയയുടെ ആദ്യ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ലോഞ്ചിങ് വേളയിൽ ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞിരുന്നു. ചിത്രത്തേക്കുറിച്ച് അതിനപ്പുറത്തേക്കൊന്നും സംവിധായകനോ മറ്റ് അണിയറപ്രവർത്തകരോ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ചില മാജിക്കുകൾ ചിത്രത്തിലുണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. '2018' എന്ന മെഗാ ഹിറ്റിനു ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ചർച്ചയാണ്.

വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'തുടക്ക'ത്തിന്റെ പൂജാ ചടങ്ങ്
രുദ്രയും ഛിന്നമസ്ത ദേവിയും, പിന്നെ പൃഥ്വിയുടെ ഈവിൾ ജീനിയസും; 'വാരണാസി' ടീസറിൽ ഒളിഞ്ഞിരിക്കുന്നത് എന്തൊക്കെ?

'എമ്പുരാൻ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമയിൽ സജീവമാകാന്‍ ഒരുങ്ങുകയാണ്. 'എമ്പുരാനി'ൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ഈ കഥാപാത്രം അവതരിപ്പിച്ച നടനേക്കുറിച്ച് ഏറെ അന്വേഷണങ്ങളും നടന്നിരുന്നു. അതിനു വിരാമമിട്ടുകൊണ്ടാണ് ആശിഷ് ജോ ആന്റണി തുടക്കത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ് .

വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'തുടക്ക'ത്തിന്റെ പൂജാ ചടങ്ങ്
മറ്റൊരു 'ദബഡി ദിബഡി' ആകുമോ? 'അഖണ്ഡ 2'ൽ ബാലയ്യ‌യ്‌ക്കൊപ്പം ചുവടുവയ്ക്കാൻ സംയുക്ത

മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തിലുണ്ട്. ഒപ്പം ചില കൗതുകങ്ങളും പ്രതീക്ഷിക്കാം.ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് . ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം -ജോമോൻ.ടി ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ,മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പിആർഒ- വാഴൂർ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com