വെറും രണ്ട് ഷോട്ട്! ഭരതൻ പൊലീസ് ഞെട്ടിക്കുമോ? ചർച്ചയായി 'കാര'യിലെ സുരാജ് കഥാപാത്രം

ഏപ്രിൽ 30ന് ധനുഷ് ചിത്രം 'കാര' തിയേറ്ററുകളിൽ എത്തും
'കാര'യിൽ സുരാജ് വെഞ്ഞാറമൂട്
'കാര'യിൽ സുരാജ് വെഞ്ഞാറമൂട്
Published on
Updated on

കൊച്ചി: ധനുഷ് നായകനാകുന്ന ഏറ്റുവും പുതിയ തമിഴ് ചിത്രമാണ് 'കാര'. 'പോർ തൊഴിൽ' എന്ന ക്രൈം ത്രില്ലറിന് ശേഷം വിഗ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗ്ലിംപ്സ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സജീവമാകുന്ന മമിത ബൈജുവാണ് 'കാര'യിൽ ധനുഷിന്റെ നായിക സെല്ലി ആകുന്നത്. ജയറാം, ശ്രീജ രവി എന്നിവരും സിനിമയിൽ ശക്തമായ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, 'കാര' ഗ്ലിംപ്സ് കണ്ടവരുടെ ശ്രദ്ധ ആകർഷിച്ചത് സുരാജ് വെഞ്ഞാമൂടിന്റെ കഥാപാത്രമാണ്.

ഭരതൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. വെറും രണ്ട് ഷോട്ടിലാണ് ഈ കഥാപാത്രത്തെ കാണിക്കുന്നത്. എന്നാൽ ഈ കഥാപാത്രമാകും ചിത്രത്തിൽ കയ്യടി വാങ്ങാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.

എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്ത 'വീര ധീര ശൂര' എന്ന ചിത്രത്തിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. കെൻ കരുണാസ് എഴുതി സംവിധാനം ചെയ്ത 'യൂത്ത്' എന്ന ചിത്രത്തിലും ഒരു സുപ്രാധന വേഷത്തിൽ സുരാജ് എത്തിയിരുന്നു. ചിത്രത്തിൽ നായകനും കെൻ ആയിരുന്നു. ഈ കഥാപാത്രത്തിന്റെ അച്ഛന്റെ റോളാണ് നടൻ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.

'കാര'യിൽ സുരാജ് വെഞ്ഞാറമൂട്
ചോദ്യപേപ്പറിൽ 'ധുരന്ധർ' കഥാപാത്രങ്ങൾ; പീക്ക് ഡീറ്റെയ്‌ലിങ് എന്ന് സോഷ്യൽ മീഡിയ, വൈറൽ

വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി ഗണേഷാണ് 'കാര' നിർമിക്കുന്നത്. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയുടെ സംഗീതം. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീജിത്ത് സാരംഗ് ആണ്. ആൽഫ്രഡ് പ്രകാശും വിഗ്നേഷ് രാജയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഏപ്രിൽ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com