കമല്‍ നിർമിക്കുന്ന രജനി പടത്തിന് പുതിയ കപ്പിത്താൻ; 'തലൈവർ 173' സംവിധാനം ധനുഷ്?

സുന്ദർ സി പിന്മാറിയതോടെയാണ് പുതിയ സംവിധായകനായി നിർമാതാവായ കമൽ ഹാസൻ അന്വേഷണം ആരംഭിച്ചത്
രജനികാന്ത്, കമൽ ഹാസൻ, ധനുഷ്
രജനികാന്ത്, കമൽ ഹാസൻ, ധനുഷ്
Published on

ചെന്നൈ: 'തലൈവർ 173' നടൻ ധനുഷ് സംവിധാനം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. സുന്ദർ സി പ്രൊജക്ടിൽ നിന്ന് പിന്മാറിയതോടെയാണ് പുതിയ സംവിധായകനായി നിർമാതാവായ കമൽ ഹാസൻ അന്വേഷണം ആരംഭിച്ചത്. ഒടുവിൽ കമൽ ധനുഷിന് കൈകൊടുത്തിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. രാജ്‍ കമൽ ഇന്റർനാഷണിലിന്റെ ബാനറിലാണ് രജനികാന്തിനെ നായകനാക്കി കമൽ ഹാസൻ സിനിമ നിർമിക്കുന്നത്.

രജനികാന്തിന് ഇഷ്ടപ്പെടുന്ന തിരക്കഥയ്ക്കാണ് പരിഗണന നൽകുന്നത് എന്ന് കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ റോളിൽ നിന്ന് സുന്ദർ സി പിന്‍മാറിയതിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നുവിത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണമാണ് പ്രൊജക്ടിൽ നിന്ന് പിന്മാറുന്നത് എന്നാണ് സുന്ദർ സിയുടെ ഔദ്യോഗിക വിശദീകരണം. ആരാധകരെ നിരാശരാക്കിയതിൽ സംവിധായകൻ ക്ഷമയും ചോദിച്ചിരുന്നു. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ഈ പിന്മാറ്റം എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സുന്ദർ സി പറഞ്ഞ കഥ ഇഷ്ടപ്പെട്ടെങ്കിലും ഫൈനൽ സ്‌ക്രിപ്റ്റിൽ മാസ് എലമെന്റുകൾ ഇല്ലെന്ന് രജനികാന്ത് ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോർട്ടുകൾ.

രജനികാന്ത്, കമൽ ഹാസൻ, ധനുഷ്
വിവാദങ്ങളിൽ തളരില്ല, കേരളത്തിലെ ജാതിപ്പൂച്ചയ്ക്ക് മണികെട്ടുന്നതിന്റെ ഭാഗമാകാൻ പറ്റിയതിൽ സന്തോഷം: വേടൻ
രജനികാന്ത്, കമൽ ഹാസൻ, ധനുഷ്
ഇത് എഐ അല്ല, ബാഹുൽ-ദിൻജിത്ത് മാജിക്; 'കിഷ്കിന്ധാ കാണ്ഡ'ത്തിനു ശേഷം 'എക്കോ', ട്രെയ്‌ലർ

അതേസമയം, 'ഇഡ്‌ലി കട'യാണ് ധനുഷ് രചനയും സംവിധാനവും നിർവഹിച്ച് നായകനായി എത്തിയ അവസാന ചിത്രം. സാമ്പത്തികമായി വലിയ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും സിനിമയ്ക്ക് തിയേറ്ററിലും ഒടിടിയിലും മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചു. 100 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 71 കോടിയിലധികമാണ് കളക്ഷൻ നേടിയത്. വുന്ദർബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ഈ ചിത്രം നിർമിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com