

കളക്ഷനില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറ്റം തുടരുകയാണ് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍. ലോകമെമ്പാടുമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ധര്‍. =
നാലാം വാരാന്ത്യത്തില്‍ 24.30 കോടിയാണ് ചിത്രം ഇന്ത്യയില്‍ നേടിയത്. ഇതോടെ ഇന്ത്യയിലെ ആകെ കളക്ഷന്‍ 730.70 കോടിയായി. ആഗോള തലത്തില്‍ റിലീസ് ചെയ്ത് 24 ദിവസത്തിനുള്ളഇല്‍ 1100 കോടി രൂപയാണ് ധുരന്ധര്‍ വാരിക്കൂട്ടിയത്.
ദീപികയും ഷാരൂഖ് ഖാനും ഒന്നിച്ച പഠാന്റെ റെക്കോര്‍ഡ് ധുരന്ധര്‍ മറികടന്നു. 1055 കോടി രൂപയായിരുന്നു പഠാന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. പ്രഭാസും ദീപികയും ഒന്നിച്ച കല്‍ക്കി 2898 AD കളക്ഷന്‍ ഇതിനു മുമ്പ് തന്നെ ധുരന്ധര്‍ മറികടന്നിരുന്നു. 1040 കോടിയായിരുന്നു കല്‍ക്കിയുടെ കളക്ഷന്‍.
ഇന്ത്യയില്‍ പുഷ്പ 2 ആണ് ധുരന്ധറിനു മുന്നില്‍ ഇനിയുള്ളത്. 812.14 കോടി രൂപയാണ് പുഷ്പ 2 ന്റെ കളക്ഷന്‍. വരും ദിവസങ്ങളില്‍ ഈ കളക്ഷന്‍ റണ്‍വീര്‍ സിങ് ചിത്രം മറികടന്നേക്കും.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. അടുത്ത വർഷം 19ന് 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.