ധ്യാൻ ശ്രീനിവാസൻ ചിത്രം 'തേവർ'; ചിത്രീകരണം പൂർത്തിയായി

കേരള-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്
'തേവർ' സിനിമ
'തേവർ' സിനിമ
Published on
Updated on

കൊച്ചി: അത്ഭുത സിദ്ധികളുള്ള ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണമായും ഫാന്റസി-ഹ്യൂമർ-ത്രില്ലർ ഴോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'തേവർ' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്.

ഹൊറൈസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മൊട്ടമ്മൽ രാജനാണ് ഈ ചിത്രം നിർമിക്കുന്നത്. 'വടക്കുംനാഥൻ', 'നസ്രാണി', 'ഓർമ്മ മാത്രം സ്വന്തം' എന്നീ പ്രശസ്ത ചിത്രങ്ങൾക്കു ശേഷം ഹൊറൈസൺ എന്റർടെയ്ൻമെന്റ് നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 'തേവർ'.

'തേവർ' സിനിമ
അമൃത ഷെർഗില്ലിന്റെ ജീവിതം സിനിമയാകുന്നു; മീര നായരുടെ 'അമ്രി' ഫസ്റ്റ് ലുക്ക് പുറത്ത്

കേരള-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നായി ഈ നാട്ടിലേക്ക് മൂന്ന് ചെറുപ്പക്കാർ എത്തുന്നു. ഇവരുടെ കണ്ടുമുട്ടലും ആത്മബന്ധവും ചിത്രത്തിൽ കാണാം. ജീവിത പ്രശ്‌നങ്ങൾ അലട്ടുന്ന ഇവർക്ക് ആ നാട്ടിലെ എല്ലാവരും ബഹുമാനിക്കുന്ന നാഗ മുത്തു സെൽവവുമായി ബന്ധപ്പെടുകയും അദ്ദേഹം ഇവരെ ഒരു ഉദ്യമം ഏൽപ്പിക്കുകയും ചെയ്യുന്നു. ഒരു പ്രതിമ തേവരെ ഏൽപ്പിക്കുകയെന്നതാണ് ഉദ്യമം. ഇതിന് അവർക്ക് സ്വപ്‌നം കാണാൻ സാധിക്കാത്ത പ്രതിഫലും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ഈ ഉദ്യമവുമായി ബന്ധപ്പെട്ടാണ് കഥ മുന്നേറുന്നത്.

'തേവർ' സിനിമ
'തേവർ' സിനിമ

ധ്യാൻ ശ്രീനിവാസൻ, ഷെഹീൻ സിദ്ദിഖ്, പുതുമുഖ നടൻ ഡോ.റോഷൻ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന റോഷൻ രാജ് ഇതിനു മുമ്പ് മൂന്നു ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ ക്രിസ്റ്റി എന്ന കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴിലേയും നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, നിർമൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, മൺസൂർ അലി ഖാൻ, പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.

'തേവർ' സിനിമ
"വില്ലന്മാർക്ക് കയ്യടി കിട്ടുന്ന കാലമാണ്"; 'അതിരടി'യുമായി ബേസിലും ടൊവിനോയും, ട്രെയ്‌ലർ പുറത്ത്

സംഗീതം - ഔസേപ്പച്ചൻ, ഛായാഗ്രഹണം എൽദോ ഐസക്ക്, എഡിറ്റിങ് - അയൂബ് ഖാൻ, കലാ സംവിധാനം - സജിത് മുണ്ടയാട്, പ്രൊജക്ട് ഡിസൈൻ - ഹംസ ദേശമംഗലം, മേക്കപ്പ് - മഹേഷ് ചേർത്തല, കോസ്റ്റ്യും ഡിസൈൻ - സുകേഷ് താനൂർ, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് - ബിനു കുമാർ എസ്, കോറിയോഗ്രാഫി - ശാന്തി കുമാർ, ആക്ഷൻ - ബ്രുസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ - വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ - മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ് - ഷിബി ധിവദാസ്, പ്രൊഡക്ഷൻ മാനേജേഴ്‌സ് - പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കെ, പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം. പിആർഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com