ദുൽഖർ സൽമാനൊപ്പം ബ്രോധ വി; ‘ഐ ആം ഗെയിമി’ലെ ‘ഹൈ സ്റ്റേക്ക്സ്’ പ്രൊമോ സോങ് വീഡിയോ പുറത്ത്

ദുൽഖർ - നഹാസ് ഹിദായത് ചിത്രം 'ഐ ആം ഗെയിം' സെപ്റ്റംബർ മൂന്നിന് ആഗോള റിലീസായി എത്തും
ദുൽഖർ സൽമാനൊപ്പം ബ്രോധ വി; ‘ഐ ആം ഗെയിമി’ലെ ‘ഹൈ സ്റ്റേക്ക്സ്’ പ്രൊമോ സോങ് വീഡിയോ പുറത്ത്
Published on
Updated on

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ സെപ്റ്റംബർ മൂന്നിന് ആഗോള റിലീസിനെത്തുന്നു. അതിന് മുന്നോടിയായി ചിത്രത്തിലെ പ്രൊമോ സോംഗ് വീഡിയോ ‘ഹൈ സ്റ്റേക്ക്സ്’ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം ബ്രോധ വി, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ബ്രോധ വി, ക്ലിന്റ് ലൂയിസ് എന്നിവർ ഇംഗ്ലീഷ് വരികളും മുത്തു മലയാളം വരികളും രചിച്ചിരിക്കുന്നു. ചിത്രത്തിലെ പ്രൊമോ സോങ് വീഡിയോയിൽ ബ്രോധ വി, ദുൽഖർ സൽമാൻ എന്നിവർ ഒരുമിച്ചെത്തുന്നു എന്നതും ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചത്.

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കേൾവിക്കാരിൽ അഡ്രിനാലിൻ നിറയ്ക്കുന്ന എനർജറ്റിക് ട്രാക്കായാണ് ‘ഹൈ സ്റ്റേക്ക്സ്’ ഒരുക്കിയിരിക്കുന്നത്. ബ്രോധ വിയുടെ സാന്നിധ്യവും ദുൽഖർ സൽമാന്റെ പെർഫോമൻസും ഗാനത്തിന്റെ വിഷ്വൽസിന് കൂടുതൽ ആവേശം പകരുന്നുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലത്തിനും മൂഡിനും അനുയോജ്യമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഗാനം, ‘ഐ ആം ഗെയിം’ നൽകാനൊരുങ്ങുന്ന വമ്പൻ തിയേറ്റർ അനുഭവത്തിന്റെ മറ്റൊരു സൂചന കൂടിയാണ് നൽകുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപക്ക് സീ മ്യൂസിക് ആണ് സ്വന്തമാക്കിയത്.

ദുൽഖർ സൽമാനൊപ്പം ബ്രോധ വി; ‘ഐ ആം ഗെയിമി’ലെ ‘ഹൈ സ്റ്റേക്ക്സ്’ പ്രൊമോ സോങ് വീഡിയോ പുറത്ത്
രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്ക്

ചിത്രത്തിലെ ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. രണ്ട് ദിവസം മുൻപ് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ചടങ്ങും വലിയ ആഘോഷമായി മാറിയിരുന്നു. .

ദുൽഖർ സൽമാന്റെ 40ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. തകർപ്പൻ ദൃശ്യങ്ങളും ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ ചിത്രമൊരുക്കുന്ന വമ്പൻ തീയേറ്റർ അനുഭവത്തിന്റെ സൂചന നൽകിയിരുന്നു. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ആർഡിഎക്സ് എന്ന സൂപ്പർ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമി'നുണ്ട്.

ദുൽഖർ സൽമാനൊപ്പം ബ്രോധ വി; ‘ഐ ആം ഗെയിമി’ലെ ‘ഹൈ സ്റ്റേക്ക്സ്’ പ്രൊമോ സോങ് വീഡിയോ പുറത്ത്
"ടോക്സിക് അത്ഭുതപ്പെടുത്തി, അവസാന അരമണിക്കൂർ അതിമനോഹരം"; പ്രശംസിച്ച് ഹേമന്ത് റാവു

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിങ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com